ഖത്തർ ഇന്ത്യൻ ഇസ്‍ലാഹി സെന്‍റർ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്​

ഇഫ്താർ സംഗമം

ഖത്തർ പി.സി.എഫ്

ദോഹ: ഖത്തർ പി.സി.എഫ് നേതൃത്വത്തിൽ ബിൻ ഉംറാനിലുള്ള സഫയർ റസ്റ്റാറന്‍റിൽ നോമ്പുതുറ സംഘടിപ്പിച്ചു. ഭരണകൂടങ്ങളുടെ ഇരയായി നീതി നിഷേധിക്കപ്പെട്ട മഅ്ദനിയെ പോലുള്ള നൂറുകണക്കിന് നിരപരാധികൾക്കുവേണ്ടി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് യോഗം ഉദ്​ഘാടനം ചെയ്തു ഖത്തർ പി.സി.എഫ് പ്രസിഡന്‍റ്​ കരീം തിണ്ടലം അഭ്യർഥിച്ചു. ഷാജഹാൻ മാരാരിത്തോട്ടം പ്രാർഥനക്ക് നേതൃത്വം നൽകി. അണ്ടൂർക്കോണം നൗഷാദ്, മുനീർ അകലാട് എന്നിവർ സംസാരിച്ചു.

യൂത്ത് ഓഫ് പൂനൂർ

ദോഹ: ഖത്തറിൽ താമസിക്കുന്ന പൂനൂർ നിവാസികളുടെ യൂത്ത് ഓഫ് പൂനൂർ ഇഫ്‌താർ സംഗമം നടത്തി. ജുനൈദ് പൂനൂർ സ്വാഗതവും അഫ്നാസ് ഉണ്ണികുളം അധ്യക്ഷതയും ഷബീർ ശംറാസ് ഉദ്ഘാടനവും നിർവഹിച്ചു.

മുബഷിർ, ആഷിക്, ഷഹ്സാദ്, ജംഷി, ഫായിസ്, ആരിഫ്, നയീം, പാസ് ഖത്തർ എക്സിക്യൂട്ടിവ് അംഗങ്ങളായ ഷംസീർ, ശഫീഖ്, കലാം എന്നിവർ ആശംസകൾ അർപ്പിച്ചു.

കൾച്ചറൽ ഫോറം തൃശൂർ

ദോഹ: വിവിധ സന്ദർഭങ്ങളിൽ കൾച്ചറൽ ഫോറം ജനസേവന വിഭാഗത്തിന്‍റെ ഇടപെടൽകൊണ്ട് ജീവിതത്തിന്‍റെ തണലിലേക്ക് തിരികെയെത്തിച്ച പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ച് കൾച്ചറൽ ഫോറം തൃശൂർ ജില്ല കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. ജില്ല പ്രസിഡന്‍റ്​ അബ്ദുൽ വാഹിദ് റമദാൻ സന്ദേശം നൽകി. നിഹാസ് എറിയാട്, സന നസീം എന്നിവർ നേതൃത്വം നൽകി.

സുല്ലമുസ്സലാം കോളജ് അലുമ്നി

ദോഹ: അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജ് ഖത്തർ അലുമ്നി ചാപ്റ്റർ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർഥി സംഗമവും ഇഫ്താറും സൽവ റോഡ് ഒറിക്‌സ് വി​ല്ലേജ് ഹോട്ടലിൽ സംഘടിപ്പിച്ചു. ഭാവിയിൽ കുട്ടികൾക്കായി കലാപരിപാടികൾ, കുടുംബസംഗമങ്ങൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനമായി. ഖത്തറിൽ താമസിക്കുന്ന അലുമ്നി അംഗങ്ങൾ 33430908/30448820 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

എയിംസിനുവേണ്ടി കൈകോർത്ത്​ കാഡെക്സ് ക്യൂ

ദോഹ: കാസർകോടൻ കൂട്ടായ്മയായ 'കാഡെക്സ്​ ക്യു' നേതൃത്വത്തിൽ ഇൻഡസ്​ട്രിയൽ ഏരിയയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫസൽ സാദത്ത്​ നിസാമി ഇഫ്താർ സന്ദേശം നൽകി. കാസർകോട്​ ജില്ലക്കാരുടെ ചിരകാല ആവശ്യമായ എയിംസിന്​ വേണ്ടി അംഗങ്ങളുടെ ഒപ്പുശേഖരണവും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു സമർപ്പിക്കാനുള്ള നിവേദനവും അവതരിപ്പിച്ചു. ബിജു മത്തായി അധ്യക്ഷത വഹിച്ചു. ഉണ്ണി നമ്പ്യർ സ്വാഗതവും മൊയ്തീൻ ബേക്കൽ നന്ദിയും പറഞ്ഞു. ആദ്യകാല പ്രസിഡന്‍റും മുഖ്യരക്ഷാധികാരിയുമായ എസ്​.എ.എം. ബഷീർ ആശംസാ പ്രസംഗം നടത്തി. രാജൻ കുന്നുമ്മൽ, സഗീർ, സുനിൽ, ധനേഷ്​, പ്രശാന്ത്​ എടേല്യം, ഹരികുമാർ കാനത്തൂർ, രാജേഷ്​ നായർ, റെനിൽ, സുരേഷ്​ മേലത്തു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്ന്​

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‍ലാഹി സെന്‍റർ സൗദിയ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച്​ ഇൻഡസ്ട്രിയൽ ഏരിയയിലെ താഴ്ന്ന വരുമാനക്കാരായ 400ഓളം തൊഴിലാളികൾ വസിക്കുന്ന ക്യാമ്പിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

ഖത്തർ ഇന്ത്യൻ ഇസ്‍ലാഹി സെന്‍റർ പ്രവർത്തകരായ മുഹമ്മദ്‌ അലി ഒറ്റപ്പാലം, മുഹമ്മദ് ശരീഫ്, ഫഹദ് മേലേതിൽ എന്നിവരും സൗദി ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളായി അജ്മൽ, അബ്ദുല്ല, അജ്മൽ, മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

കൊടിയത്തൂർ ഫോറം ഖത്തർ

ദോഹ: കൊടിയത്തൂർ ഏരിയ സർവിസ് ഫോറം ഖത്തർ ജനറൽ ബോഡിയും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. പ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം 180ഓളം ആളുകൾ പങ്കെടുത്തു. ഇഹാൻ ഇല്യാസ്​ ഖിറാഅത്ത്​ നടത്തി. ജനറൽ സെക്രട്ടറി അമീൻ എം.എ കൊടിയത്തൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ്​ പുതിയോട്ടിൽ അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ അയൽപക്ക ഗ്രാമങ്ങളിലെ പ്രാദേശിക സംഘടനകളായ ചെറുവാടി വെൽഫെയർ ഫോറം ഭാരവാഹികളായ മണി കൊന്നാലത്ത്, സിദ്ധീഖ് സി.ടി, അസീസ് പുറായിൽ, നെല്ലിക്കാപറമ്പ് സൗഹൃദ വേദി ഭാരവാഹികളായ സാലിഹ് സി.കെ, റിയാസ് സി.കെ എന്നിവരും പങ്കെടുത്തു. ഫോറം ഭാരവാഹികളായ ഇല്യാസ്, അമീറലി, ഫിൽസർ ടി.കെ, അസീസ് എം.എ, ഷഫീഖ് വി.വി, റഫീഖ് സി.കെ എന്നിവർ നേതൃത്വം നൽകി. ഇർഷാദ് നാറഞ്ചലത്ത് നന്ദി പറഞ്ഞു.

പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് കൂ​ട്ടാ​യ്മ

ദോ​ഹ: ഖ​ത്ത​ർ പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് കൂ​ട്ടാ​യ്മ അ​ൽ ഹി​ലാ​ൽ അ​ൽ അ​ഷ്ബാ​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.

കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളും കു​ടും​ബം അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. കോ​വി​ഡി​നു​ശേ​ഷം കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ​ത്തെ ഒ​ത്തു​ചേ​ര​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ​യും സം​ഗ​മ​വേ​ദി​യാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​മീം ഹം​സ ക​മാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ബ്രാ​ഡ്മാ ഗ്രൂ​പ്​

ദോ​ഹ: ബ്രാ​ഡ്മാ ഗ്രൂ​പ്​ മാ​നേ​ജ്മെ​ന്‍റി‍െൻറ​യും ബ്രാ​ഡ്മാ റി​ക്രി​യേ​ഷ​ൻ ക്ല​ബ്ബി‍െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ട്രീ​റ്റ് ര​ണ്ടി​ലെ ഫു​ഡ്‌ സ്റ്റോ​റി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മാ​നേ​ജ്മെ​ന്‍റി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ മ​ഹ്ഫൂ​സ് ഹാ​ഷിം, ഹ​മ്മാ​സ് ഹാ​ഷിം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഇ​ഫ്താ​ർ മീ​റ്റി​ന് അ​ന​സ്, എം. ​കെ. മു​നീ​ർ , സു​ഭാ​ഷ് , ടി.​പി. ഹാ​രി​സ്., ശ​രീ​ഫ് പി.​ടി, മ​ൻ​സൂ​ർ , ശ​രീ​ഫ്. പി. ​പി, വി. ​പി ആ​ഷി​ഖ് , റം​ഷാ​ദ് , ഫ​ഹ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.