മദീനയിൽ ശക്തമായ മഴ തുടരുന്നു

മദീന: മദീനയിൽ കനത്ത മഴ തുടരുന്നു. വെള്ളക്കെട്ടിൽപെട്ട വാഹനത്തിനുള്ളിൽ കുടുങ്ങിയ നാലു​പേരെ സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തി. മൂന്നുപേരെ വാദി ബൈദാഅ്​ൽനിന്നും ഒരാളെ ഖൈബർ താഴ്​വരയിൽ​ നിന്നുമാണ്​ രക്ഷപ്പെടുത്തിയത്​. മേഖലയുടെ മിക്ക ഭാഗങ്ങളിലും രണ്ടുദിവസമായി സാമാന്യം നല്ല മഴയാണുണ്ടായത്​. കാലാവസ്ഥ വകുപ്പ്​ തുടർച്ചയായി മുന്നറിയിപ്പ്​ നൽകിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ട്​. താഴ്​ന്ന പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ്​ നിരീക്ഷിക്കുന്നുണ്ട്​.

പടിഞ്ഞാറൻ മേഖലയിൽ മഴ തുടരുകയാണ്​. മക്ക, ജിദ്ദ, തബൂക്ക്​ തുടങ്ങിയ മേഖലയിൽ ബുധനാഴ്​ചയും മഴയുണ്ടായി. മേഖലയിലെ ആകാശം മൂടിക്കെട്ടിയ നിലയിൽ തുടരുകയാണ്​. വ്യാഴാഴ്​ച രാവിലെവരെ മഴ തുടരുമെന്നാണ്​ കാലാവസ്ഥ കേന്ദ്രം അറിയിച്ചത്​. ഇതേതുടർന്ന്​ വ്യാഴാഴ്ചയും മക്ക, ജിദ്ദ, ജമൂം, കാമിൽ, റാബിഖ്​​, ഖുലൈസ്​ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ അവധി നൽകിയിട്ടുണ്ട്​.

Tags:    
News Summary - Heavy rain continues in Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.