????? ????????? ????? ??????????????????????? ?????????????? ????????????? ??????????? ?????

ആരോഗ്യ പ്രവർത്തകർക്കായി സയൻറിഫിക്് ക്ലബിെൻറ ശ്വസനയന്ത്രം

ദോഹ: കോവിഡ്–19നെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഖത്തർ സയൻറിഫിക് ക്ലബ് ​പ്രത്യേക ശ്വസനയന്ത്രം നിർമ്മിച്ചുനൽകി. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ശ്വസനയന്ത്രത്തിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ശുദ്ധീകരിച്ച വായു നൽകും. ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം മുൻനിർത്തി ഹമദ് മെഡിക്കൽ കോർപറേഷനും ഖത്തർ സയൻറിഫിക് ക്ലബും സഹകരിച്ച് നടത്തിയ ഗവേഷണത്തിനൊടുവിലാണ് ശ്വസനയന്ത്രം വികസിപ്പിച്ചിരിക്കുന്നത്.ന്യൂനതകൾ പരിഹരിക്കുന്നതിനും പ്രയാസമില്ലാതെ ഉപയോഗിക്കുന്നതിനുമായുള്ള പരീക്ഷണങ്ങൾക്ക് ശേഷമാണ് ശ്വസനയന്ത്രം ആരോഗ്യ പ്രവർത്തകർക്കായി അവതരിപ്പിച്ചത്. ദീർഘനേരം നിലനിൽക്കുന്ന ബാറ്ററിയിലാണ് പ്രവർത്തനം. ഊർജക്ഷമത തോത് നിയന്ത്രിക്കാൻ ശേഷിയുള്ള യന്ത്രത്തിലെ എയർ കംപ്രസ്സറിലൂടെ ആരോഗ്യകരമായ വായു പ്രദാനം ചെയ്യാൻ സാധിക്കും. 

കൊണ്ടു നടക്കാൻ കഴിയുന്ന യന്ത്രത്തിന് ഭാരം കുറവാണ്​. ഇതിനാൽ ഉപയോഗിക്കാൻ ഏറെ സൗകര്യപ്രദവും. യന്ത്രത്തിലൂടെയുള്ള വായു പ്രവാഹം കുറഞ്ഞാൽ ഉടൻ സുരക്ഷിത മാർഗങ്ങൾ തേടുന്നതിനുള്ള ജാഗ്രതാ സന്ദേശം ലഭിക്കും. ആരോഗ്യ പ്രവർത്തകരുടെ ശരീരത്തോട് ചേർത്ത് തലയിലെ ആവരണവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണം ചുറ്റുപാടുകളിൽ നിന്നുള്ള അണുബാധയിൽ നിന്നും സംരക്ഷണം നൽകാനും സഹായകമാകും.
രാജ്യത്ത് കോവിഡ്–19നെതിരായ പോരാട്ടത്തിന് പിന്തുണ നൽകുന്നതി​െൻറ ഭാഗമായി നിരവധി സുരക്ഷാ ഉപകരണങ്ങളാണ് ഖത്തർ സയൻറിഫിക് ക്ലബ് ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സന്നദ്ധസംഘടനകൾക്കുമായി നിർമിച്ച് നൽകിയിരിക്കുന്നത്.

Tags:    
News Summary - health-scientific club-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.