?????? ????????? ???????? ???????? ??????????

ഖത്തറിൽ 730 ക്യൂബൻ ആരോഗ്യ പ്രവർത്തകർ അഭിമാനമെന്ന് ക്യൂബൻ സ്​ഥാനപതി

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തറിലേക്ക് ആരോഗ്യ പ്രവർത്തകരെ സംഭാവന ചെയ്തതിൽ അഭിമാനിക്കുന്നുവെന്ന് ഖത്തറിലെ ക്യൂബൻ സ്​ഥാനപതി എമിലിയോ കാബലെറോ റോഡിഗ്രസ്​ പറഞ്ഞു. ഖത്തറുമായി ക്യൂബക്ക് ചരിത്രത്തോളം പഴക്കമുള്ള നയതന്ത്ര സഹകരണബന്ധമാണുള്ളത്​. ഖത്തറിലേക്ക് 730 ക്യൂബൻ ആരോഗ്യ പ്രവർത്തകരെ നൽകാനായതിൽ അഭിമാനിക്കുന്നു. ദുഖാനിലെ ക്യൂബൻ ആശുപത്രി കോവിഡ്–19 ആശുപത്രിയായി മാറ്റിയിരിക്കുന്നുവെന്നും അംബാസഡർ എമിലിയോ റോഡിഗ്രസ്​ വ്യക്തമാക്കി.കോവിഡ്–19നെതിരായ പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് സാമൂഹിക അകലം പാലിക്കുകയെന്നത്​. ഖത്തറിലെ സാഹചര്യവും വ്യത്യസ്​തമല്ല. സർക്കാറി​െൻറ നിർദേശങ്ങളും നിയന്ത്രണങ്ങളും എല്ലാവരും കർശനമായി പാലിക്കണം. 

കഴിഞ്ഞ റമദാൻ ഖത്തറി​െൻറ തനത് പാരമ്പര്യത്തിലൂന്നിയുള്ള ഇഫ്താറുകളും സുഹൂറുകളുമായി നിറഞ്ഞിരുന്നെങ്കിൽ ഇത്തവണ അതെല്ലാം സാമൂഹിക നന്മ കണക്കിലെടുത്ത് ഒഴിവാക്കേണ്ടിവന്നു. പ്രതിസന്ധികൾ നിറഞ്ഞ സാഹചര്യത്തിലൂടെ നീങ്ങുന്നതിനാലും കോവിഡ്–19 എന്ന മഹാമാരിയെ പ്രതിരോധിക്കേണ്ടതിനാലും അതെല്ലാം മാറ്റിവെക്കാൻ നാം നിർബന്ധിതരായിരിക്കുന്നു. കോവിഡ്–19നെതിരായി എല്ലാവരുടെയും സംരക്ഷണം മുൻനിർത്തി ഖത്തർ ഗവൺമ​െൻറ് സ്വീകരിക്കുന്ന നടപടികളെ പൂർണമായി പിന്തുണക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും എല്ലാ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യൂബയിൽ നിന്നുള്ള മെഡിക്കൽ വിദഗ്ധ സംഘം ആഴ്​ചകൾക്ക്​ മു​ േമ്പ എത്തിയത്​ ‘ഗൾഫ്​മാധ്യമം’ റിപ്പോർട്ട്​ ചെയ്​തിരുന്നു. 

ഖത്തറിലെത്തിയ ക്യൂബൻ സംഘത്തെ ദുഖാനിലെ ക്യൂബൻ ആശുപത്രിയിൽ മെഡിക്കൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ മർരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു. ഇതോടെ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ക്യൂബൻ മെഡിക്കൽ സംഘമെത്തുന്ന ഏറ്റവും പുതിയ രാജ്യമായി ഖത്തർ മാറി. ഖത്തറടക്കം 19 രാജ്യങ്ങളിലേക്കാണ് ക്യൂബ തങ്ങളുടെ മെഡിക്കൽ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ചിരിക്കുന്നത്. 
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതി​െൻറ ഭാഗമായി ക്യൂബയിൽ നിന്നും ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘത്തെ ഖത്തറിലെത്തിക്കുമെന്നും ഇത് സംബന്ധിച്ച് ക്യൂബൻ അധികാരികളുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ദേശീയ പകർച്ചവ്യാധി സന്നദ്ധ സമിതി കോ–ചെയർമാൻ ഡോ. അബ്​ദുല്ലതീഫ് അൽ ഖാൽ നേരത്തേ പ്രസ്​താവിച്ചിരുന്നു.

Tags:    
News Summary - health department-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.