ഖത്തറിലെ ആരോഗ്യ പ്രവർത്തകർക്ക് കൈയടിയുമായി ബോളിവുഡ്, ഫാഷൻ താരങ്ങൾ

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനരംഗത്ത് മുൻനിരയിൽ നിൽക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യവും കൈയടിയുമായി ബോളിവുഡ്, ഫാഷൻ, കായിക താരങ്ങൾ രംഗത്ത്.ഖത്തർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഫാബ് എൻറർടൈൻമ​െൻറാണ് താരങ്ങളെയെല്ലാം ഒരേ വേദിയിൽ അണിനിരത്തി രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനമറിയിക്കാൻ അവസരമൊരുക്കിയിരിക്കുന്നത്.മാനസികാരോഗ്യ ബോധവൽകരണ മാസാചരണത്തി​െൻറയും അന്താരാഷ്​ട്ര നഴ്സ്​ മിഡ് വൈഫ്​ വർഷാചരണത്തി​െൻറയും ഭാഗമായാണ് അഭിനന്ദമറിയിച്ച് താരങ്ങൾ രംഗത്തെത്തിയത്. രാജ്യത്തെ കോവിഡ്–19 കേസുകൾ വർധിച്ചു കൊണ്ടിരിക്കെ ആരോഗ്യ പ്രവർത്തകരും മറ്റു സന്നദ്ധ പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളുമായി കഠിന പ്രയത്നത്തിലാണെന്ന് ഫാബ് സി.ഇ.ഒ ഫൗസിയ അദീൽ ബട്ട് പറഞ്ഞു. 

ഖത്തറിലെയും ലോകത്തെയും ആരോഗ്യ പ്രവർത്തകർക്ക് നന്ദിയും അഭിനന്ദനവും അർപ്പിച്ച് ചലച്ചിത്ര, ഫുട്ബോൾ, ക്രിക്കറ്റ്, ഫോർമുല1 റേസിംഗ്, ഫാഷൻ, സംഗീത മേഖലകളിലെ പ്രമുഖരായ 10 അന്താരാഷ്​ട്ര ഐക്കണുകളാണ് രംഗത്ത് വന്നിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ ദശലക്ഷണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. അക്ഷയ് കുമാർ, കരൺ ജോഹർ, തുർക്കിഷ് ജർമൻ നടി മർയം ഉസർലി, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്​ലി, ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, ഫോർമുല 1 ലോകചാമ്പ്യൻ ദാമൻ ഹിൽ, ഗായകരും സംഗീതജ്ഞരുമായ വിഷാൽ–ശേഖർ, ഗായകൻ ഹരിഹരൻ, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര എന്നിവരാണ് ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യവുമായി എത്തിയത്.

Tags:    
News Summary - health department-acters-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.