മരുഭൂമിക്ക് നടുവില്‍ ‘കുട്ടനാടന്‍’ കാഴ്ചകളുമായി ‘കരാന’

ദോഹ:  ഖത്തറിലെ മരുഭൂമിക്ക് നടുവിലുള്ള ‘കരാന’  ശൈത്യകാലം പ്രമാണിച്ച്  അത്യപൂര്‍വ്വ പക്ഷിമൃഗാദികളുടെ പറുദീസയായി. മരുഭൂമിക്ക് നടുവിലുള്ള ജലാശയവും അതിന്‍െറ ഭാഗമായുള്ള പച്ചപ്പും കേരളത്തിലെ കുട്ടനാടന്‍ കായലോരത്തെ ഓര്‍മ്മിപ്പിക്കും.
 അതിനൊപ്പം ദേശാടന പക്ഷികളുടെയും അത്യപൂര്‍വ്വ ജീവജാലങ്ങളുടെയും കേന്ദ്രമായും   ശ്രദ്ധ നേടുകയാണ് ഇവിടം. 
ദോഹയില്‍ നിന്നും 70  കിലോമീറ്റര്‍ അകലെ  അബു സാംറ റോഡില്‍ നിന്നും കുറച്ചു മാറി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലമാണ് കരാന. 
ദോഹയില്‍ നിന്നും മറ്റുമുള്ള ഡ്രൈയിനേജ് മാലിന്യങ്ങള്‍ കൊണ്ടുവന്ന് സംസ്കരിക്കുന്നതിനാല്‍ വര്‍ഷങ്ങളായി ഇവിടെ ജലാശയങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. 
മനുഷ്യവാസമില്ലാത്ത ഇവിടെ ഇന്ന് പക്ഷി മൃഗാദികളുടെ  വിത്യസ്തമായ ആവാസ വ്യവസ്ഥ രൂപപ്പെട്ടിരിക്കുന്നു. ശൈത്യകാലമാകുന്നതോടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി  വിരുന്നത്തെുന്ന വിവിധ വര്‍ഗക്കാരായ പക്ഷികളാല്‍ നിറഞ്ഞിട്ടുണ്ട് ഈ മേഖല. കഴിഞ്ഞ ദിവസം ഇവിടെ നിന്നാണ് ലോകത്തിലെ ഏറ്റവും അത്യപൂര്‍വ്വമായ കറുത്ത രാജഹംസ (ബ്ളാക്ക് ഫ്ളെമിംഗോ)യെ കണ്ടത്തെിയത്. 
യൂറോപ്പില്‍ നിന്നത്തെിയ നൂറുകണക്കിന് ഗ്രേറ്റര്‍ ഫൈ്ളമിംഗോകള്‍  ഇവിടെ താവളമാക്കിയിട്ടുണ്ട്. ഫാല്‍ക്കണുകള്‍,നീര്‍കാക്ക, പവിഴക്കാലി, വിവിധ വര്‍ഗത്തിലെ മണല്‍ക്കോഴികള്‍, ചേരക്കാലി, പച്ചക്കാലി,പട്ടക്കോഴി, വിത്യസ്ത തരക്കാരായ വാത്തകള്‍ വിവിധ ഇനം പരുന്തുകള്‍, മൂങ്ങകള്‍ , എന്നിവക്കു പുറമെ ,   റിപ്പിന്‍സണ്‍ ഫോക്സ് എന്ന മരുക്കുറുക്കന്‍ ,  ഉടുമ്പുകള്‍ , വിത്യസ്ത ഓന്തുകള്‍ ഇവരെല്ലാം കരാനയിലുണ്ട്. 
കണ്ടല്‍ക്കാടുകളോട് സാദൃശ്യമുള്ള ചെറിയ തീരക്കാടും ഇവിടെ അഴക് ചൊരിയുന്നു. തൊട്ടടുത്ത് മണലക്കാടില്‍ കുറ്റിച്ചെടികളും കാണാം. 
പക്ഷിനിരീക്ഷകരും പ്രകൃതി സ്നേഹികളും കരാനയിലേക്ക് നിരീക്ഷണത്തിനായി വന്നുപോകുന്നുണ്ട്. പ്രകൃതിയെയും ഈ ജീവലോകത്തെയും ഉപദ്രവിക്കാതെ, എല്ലാം കൗതുകത്തോടെ കണ്ടുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഏറെ ഇഷ്ടം നല്‍കുകയും കൗതുകം നല്‍കുകയും ചെയ്യുന്ന സ്ഥലമാണ് കരാന.


 

Tags:    
News Summary - Good looking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.