ഖത്തർ ഇന്ത്യൻ എംബസിയിൽ നടന്ന ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി അംബാസഡർ ഡോ. ദീപക്​ മിത്തൽ ഗാന്ധിപ്രതിമയിൽ പുഷ്​പാർച്ചന നടത്തിയശേഷം

ഗാന്ധിസ്​മരണയിൽ ഇന്ത്യൻ സമൂഹം

ദോഹ: രാഷ്​ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഖത്തറിലെ ഇന്ത്യന്‍ പ്രവാസിസമൂഹവും വിപുലമായി ആചരിച്ചു. ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

രാവിലെ എ​േട്ടാടെയാണ് ദോഹയിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ ഗാന്ധിജയന്തി ദിനാചരണ പരിപാടികൾക്ക്​ തുടക്കമായത്. അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ഭാര്യ അൽപ്​ന മിത്തല്‍, വിശിഷ്​ടാതിഥി ന്യൂട്ടണ്‍, സ്കൂള്‍ ചെയര്‍മാന്‍ ഡോ. ജാബിര്‍ അല്‍ നുഐമി എന്നിവര്‍ ചേര്‍ന്ന് ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് എംബസി പ്രോഗ്രാം ഹാളില്‍ നടന്ന ചടങ്ങ് മഹാത്​മാഗാന്ധി സ്​മരണകളാലും ഗാന്ധിഭജൻ ഉൾ​പ്പെടെയുള്ള പരിപാടികളാലും ധന്യമായി. പ്ലാറ്റ്ഫോം ദോഹ അംഗങ്ങള്‍ ചേര്‍ന്ന് നടത്തിയ ഗാന്ധി ഭജനോട് കൂടിയായിരുന്നു ആരംഭം. തുടര്‍ന്ന് സദസ്സിനെ അഭിസംബോധന ചെയ്ത അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത സമരമാര്‍ഗത്തിലൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ലോകത്തിനാകെ മാതൃകാപുരുഷനാണെന്ന് സ്മരിച്ചു.

മഹാത്​മാഗാന്ധിയും സഹനസമരവും ആശയങ്ങളിലെ വിട്ടുവീഴ്​ചയില്ലാത്ത നിലപാടുകളും ഇന്നും പ്രസക്​തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വിശിഷ്​ടാതിഥി ന്യൂട്ടണ്‍ സ്കൂള്‍ ചെയര്‍മാന്‍ ഡോ. ജാബിര്‍ അല്‍ നുഐമിയുടെ പ്രൗഢവും സരസവുമായ പ്രസംഗം സദസ്സിനെ ധന്യമാക്കി. തുടർന്ന്​ ഇന്ത്യന്‍ കൾചറല്‍ സെൻററിലെ നൃത്തവിദ്യാർഥികള്‍ നൃത്ത പരിപാടികൾ നടത്തി. ഇന്ത്യന്‍ എംബസി സെക്കൻഡ്​​ സെക്രട്ടറി ഡോ. സോന സോമന്‍ ചടങ്ങ് നിയന്ത്രിച്ചു.

ഐ.സി.സി പ്രസിഡൻറ്​ പി.എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ് പ്രസിഡൻറ്​ സിയാദ് ഉസ്മാന്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, വിവിധ പ്രവാസി സാമൂഹിക സംഘടനാനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേർ ചടങ്ങില്‍ പങ്കെടുത്തു.

ഗാന്ധിജയന്തിയുടെ ഭാഗമായി എംബസിയുടെയും ഇന്ത്യൻ കൾചറൽ സെൻററി​െൻറയും നേതൃത്വത്തിൽ ഒരാഴ്​ച നീണ്ടുനിൽക്കുന്ന പരിപാടികളാണ്​ ആസൂത്രണം ചെയ്​തത്​. വെള്ളിയാഴ്​ച കടൽതീര ശുചീകരണം നടത്തിയിരുന്നു. ഞായറാഴ്​ച ഓൾഡ്​ എയർപോർട്ടിൽ നൂറോളം വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. 

Tags:    
News Summary - gandhi jayanthi day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.