അബ്​ദുൽ റഹ്​മാൻ ജാസിം 

ഖത്തറിൽനിന്ന് നാലു പേർ

ദോഹ: ലോകകപ്പ് മത്സരക്കളത്തിൽ കളി നിയന്ത്രിക്കാൻ ഖത്തറിൽ നിന്ന് നാലുപേർ. അബ്ദുൽ റഹ്മാൻ അൽ ജാസിം മുഖ്യ റഫറിയുടെ പാനലിൽ ഇടം നേടിയപ്പോൾ രണ്ടു പേർ അസിസ്റ്റന്‍റ് റഫറിമാരായും ഒരാൾ വീഡിയോ മാച്ച് ഓഫീഷ്യലായും ഇടം നേടി. താലിബ് അൽ മർറി, സൗദ് അഹമ്മദ് അൽ മഖ്ലഹ് എന്നിവരാണ് അസിസ്റ്റന്‍റ് റഫറിമാർ. അബ്ദുല്ല അൽ മർറിയാണ് വീഡിയോ മാച്ച് ഒഫീഷ്യലായി ഇടം നേടിയത്.

ഏഷ്യാകപ്പും, അണ്ടർ 20 ലോകകപ്പും കോൺകകാഫ് ഗോൾഡ് കപ്പും ഉൾപ്പെടെ സുപ്രധാന മത്സരങ്ങൾ നിയന്ത്രിച്ച പരിചയവുമായാണ് 34കാരനായ അബ്ദുൽ റഹ്മാൻ അൽ ജാസിം ലോകകപ്പ് നിയന്ത്രിക്കാൻ സ്വന്തം മണ്ണിലിറങ്ങുന്നത്.

Tags:    
News Summary - Four from Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.