??????? ???????????????-??.??.??.?? ???????????? ??????

‘ഖിഫ്’ഫുട്ബാള്‍ പത്താം പതിപ്പിന് വര്‍ണ്ണപകിട്ടോടെ കൊടിയിറങ്ങി

ദോഹ:  ഖത്തറില്‍ ഫുട്ബാള്‍ ആരാധകര്‍ക്കിടയില്‍ ആവേശം വാരിവിതറിയ ഖിഫ് ഇന്ത്യന്‍ ഫുട്ബാളിന്‍്റെ പത്താം പതിപ്പിന് ഉജ്ജ്വല പരിസമാപ്്തി. തൃശൂര്‍ ജില്ലാസൗഹൃദവേദി ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക്് കെ.എം.സി.സി. കോഴിക്കോടിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. കളി കാണാന്‍ ആയിരങ്ങളാണ് ഗാലറികളിലേക്ക് എത്തിയത്്.   വന്‍ജനപങ്കാളിത്തം ടീം അംഗങ്ങള്‍ക്കും ആവേശമായി.  സ്ത്രീകളും കുട്ടികളും ധാരാളമായി എത്തിയതും പ്രത്യേകതയായി.  അല്‍അറബി സ്റ്റേഡിയത്തില്‍ ഫൈനല്‍ പ്രമാണിച്ച് ശരിക്കും ഉല്‍സവാന്തരീക്ഷം തന്നെയായിരുന്നു. 
കളിയുടെ അഞ്ചാം മിനിട്ടില്‍ തന്നെ ഗോള്‍ വീണു. തൃശൂര്‍ ജില്ലാ സൗഹൃദവേദിയാണ് എതിര്‍ടീമിലെ പ്രതിരോധ ദൗര്‍ബല്ല്യം മുതലെടുത്ത് ഗോള്‍വലയെ കിടിലം കൊള്ളിച്ചത്.  ഇത് പന്ത്രണ്ടായിരം വരുന്ന കാണികള്‍ക്ക് ലഭിച്ച ആദ്യ സമ്മാനമായി. ഇന്ത്യന്‍  അംബാസിഡര്‍ പി.കുമരന്‍, അത്തീഖ് ഷദ്ദാദ് അല്‍ഗാനം (ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ ഡയറക്്ടര്‍ ഓഫ് കോംപീറ്റഷന്‍സ് അഫേഴ്സ് ആന്‍റ് പ്ളെയേഴ്സ്) അലി സലാത് (ക്യു.എഫ്.എ.മീഡിയാ ഹെഡ്), ഖാലിദ് അല്‍ജുമൈലി (കമ്മ്യൂണിറ്റി എന്‍ഗേജ്മെന്‍റ് മാനേജര്‍, സുപ്രീം കമ്മിറ്റി ഓഫ് ഡലിവറി ആന്‍റ് ഡെലിഗസി), അബ്ദുല്‍ അസീസ് സമാന്‍ (സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി മിനിസ്ട്രി ഓഫ് ഇന്‍റീരിയര്‍), അബ്ദുല്‍ അസീം ഹാത്തിം സുലൈമാന്‍ (റീജിണല്‍ വൈസ് പ്രസിഡന്‍റ്  വെസ്റ്റേണ്‍ യൂണിയന്‍ മിഡില്‍ഈസ്റ്റ്),മുഹമ്മദ് ഇസ്മായില്‍ മോസി (ഡയറക്്ടര്‍  സിറ്റിഎക്സ്ചേഞ്ച്), ശറഫ് പി.ഹമീദ് (സി.ഇ.ഒ. സിറ്റി എക്സ്ചേഞ്ച്), പി. ശംസുദ്ദീന്‍ (മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്), ഐ.സി.സി. നിയുക്ത പ്രസിഡന്‍റ് മിലന്‍ അരുണ്‍,   മുന്‍പ്രസിഡന്‍്റ് ഗിരീഷ്കുമാര്‍, ഐ.സി.ബി.എഫ്. പ്രസിഡന്‍റ് ഡേവിസ്്് എടക്കുളം, അരവിന്ദ്പാട്ടീല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്‍റ്  ശംസുദ്ദീന്‍ ഒളകര അധ്യക്ഷത വഹിച്ചു. 
 ജന.സെക്രട്ടറി പി.കെ.ഹൈദരലി സ്വാഗതവും സുഹൈല്‍ ശാന്തപുരം നന്ദിയുംപറഞ്ഞു.
 കെ.മുഹമ്മദ് ഈസ്സ, എന്‍.കെ.എം.ശൗക്കത്ത്  എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Tags:    
News Summary - football tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT