‘ഫൈ്ള- ഇന്‍’ രസകരമായ അനുഭവമായി 

ദോഹ: അല്‍ഖോര്‍ എയര്‍പോര്‍ട്ടില്‍ സംഘടിപ്പിച്ച പത്താമത് ‘ഫൈ്ള- ഇന്‍’ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസകരമായ അനുഭവമായി മാറി. ആയിരങ്ങളെ ആവേശഭരിതരാക്കിയ നിരവധി പ്രദര്‍ശനങ്ങളുമായത്തെിയ ഫ്ളൈ- ഇന്‍ പരിപാടി സമാപിച്ചത്. വൈമാനിക മേഖലയുടെ സാങ്കേതിക രീതികള്‍ പരിചയപ്പെടുന്നതു വഴി ഭാവിയെകുറിച്ച് ചെറുപ്പത്തില്‍ തന്നെ തീരുമാനമെടുക്കാന്‍ കുട്ടികള്‍ പ്രാപ്തരാകും എന്നും സംഘാടകള്‍ പറയുന്നു. അല്‍ഖോര്‍ എയര്‍പോര്‍ട്ടില്‍ സംഘടിപ്പിച്ച പത്താമത് ഫ്ളൈ- ഇന്‍ പരിപാടിയില്‍ രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് പങ്കെടുത്തത്.  കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകിച്ച് എയറോനോട്ടിക്സ് ഏവിയേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട പരിപാടിയാണ് ഇത്. വ്യോമയാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പല സംഘടനകള്‍ക്കും എയറോനോട്ടിക്സ് വിദ്യാലയങ്ങള്‍ക്കും, അവരുടെ പാഠ്യപദ്ധതിയും, വ്യോമയാന രംഗത്തുവന്നുകൊണ്ടിരിക്കുന്ന നൂതന മാറ്റങ്ങളും പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള വേദിയൊരുക്കുന്നതിനും ഫ്ളൈ-ഇന്‍ പരിപാടി സഹായിച്ചു. 
 ആഗ്രഹങ്ങള്‍ക്കു പിന്നാലെ സഞ്ചരിച്ച് വ്യോമയാന മേഖലയിലെ മികച്ച ഭാവി കണ്ടത്തൊന്‍ യുവതയെ പ്രോത്സാഹിപ്പിക്കാന്‍ ഫ്ളൈ-ഇന്‍ പരിപാടി ഉപയോഗപ്പെട്ടതായി സാംസ്കാരിക കായിക മന്ത്രാലയത്തിനു കീഴിലുള്ള ഖത്തര്‍ ആര്‍സി  സ്പോര്‍ട്ട് സെന്‍്റര്‍ മാനേജര്‍ അമിര്‍ അല്‍ ഹദ്ദാദ് പറഞ്ഞു. ഖത്തര്‍ ഫൗണ്ടേഷനും ഖത്തര്‍ എയറോട്ടിക് കോളേജും മറ്റു സംഘടനകളുമെല്ലാം കുട്ടികളിലെ കഴിവുകള്‍ക്ക് ഉത്തേജനം നല്‍കാന്‍ ശ്രമിക്കുമമ്പോള്‍ ഏവിയേഷന്‍ തുടങ്ങിയ സാങ്കേതിക മേഖലകളിലാണ് തങ്ങള്‍ ശ്രദ്ധയൂന്നുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് മുതലായ മേഖലകളുടെ ആദ്യപടിയാണ് ഇവിടെ തുറന്നു കൊടുക്കുന്നത്. അറിവ് അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്വ്യവസ്ഥ നിര്‍മ്മിക്കുന്നതിന്‍്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തേു.  
രണ്ട് ദിനങ്ങള്‍ നീണ്ടുനിന്ന അല്‍ഖോര്‍ ഫ്ളൈ-ഇന്‍ പരിപാടി ഇന്നലെയാണ് സമാപിച്ചത്.

Tags:    
News Summary - Fly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.