ഖത്തറില്‍നിന്നും കടല്‍വഴിയുള്ള  മത്സ്യം കയറ്റുമതി നിരോധിച്ചു

ദോഹ: രാജ്യത്ത് നിന്ന് മത്സ്യം കയറ്റുമതി നിരോധിച്ചു. എന്നാല്‍ പ്രാദേശിക വിപണിയില്‍ അധികം വരുന്ന മത്സ്യം നിബന്ധനകളോടെ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കുമെന്ന് മുന്‍സിപ്പല്‍- പരിസ്ഥിതി - കൃഷി വകുപ്പ് മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍മുറൈഖി വ്യക്തമാക്കി. എന്നാല്‍ കര മാര്‍ഗം മാത്രമേ ഇങ്ങനെ കയറ്റുമതി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. കരമാര്‍ഗം കയറ്റുമതി ചെയ്യാന്‍ അനുവദിച്ച മീനുകളുടെ പേര് വിവരങ്ങള്‍ ഈ മാസം 17 ന് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 
കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്കുള്ള ലൈസന്‍സ് വാണിജ്യ മന്ത്രാലയം നിബന്ധനകളോട് മാത്രമേ നല്‍കുകയുള്ളൂ. രാജ്യത്തിന് ആവശ്യമായ മീനുകളുടെ 80 ശതമാനവും ഇവിടെ തന്നെ ലഭ്യമാകുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 
 
Tags:    
News Summary - Fish stop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.