ഫൈനലിസിമ പോരിന് വേദിയാകുന്ന ലുസൈൽ സ്റ്റേഡിയം
ദോഹ: അമേരിക്കൻ ഭൂഖണ്ഡത്തിൽ ഒരുങ്ങുന്ന ഫിഫ ലോകകപ്പ് പോരാട്ടങ്ങൾക്ക് മുന്നോടിയായി ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ മത്സരങ്ങൾക്ക് ഖത്തർ വേദിയൊരുങ്ങുന്നു.
സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും ഏറ്റുമുട്ടുന്ന ആവേശകരമായ ഫൈനലിസിമ മാർച്ച് 27ന് ലുസൈൽ സ്റ്റേഡിയം വേദിയാകും. യൂറോപ്യൻ ചാമ്പ്യന്മാരും ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീ പാറുമെന്ന് ഉറപ്പ്.
2022 ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ലോക കിരീടം ചൂടിയ അതേ സ്റ്റേഡിയത്തിൽ അർജന്റീനൻ താരങ്ങൾ വീണ്ടും പോരിനിറങ്ങും.
മൂന്ന് തവണയാണ് ഫൈനലിസിമ നടന്നിട്ടുള്ളത്. യൂറോ, കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പുകൾക്കു പിന്നാലെ ഒരു വർഷത്തിനുശേഷമാണ് സാധാരണ ഫൈനലിസിമ നടക്കാറുളളത്.
ഫിഫയുടെ തിരക്കേറിയ ഫിക്സ്ചർ കാരണമാണ് 2025ൽ നടക്കേണ്ട ഫൈനലിസിമ 2026ലേക്ക് നീണ്ടത്. 1993, 2022 വർഷങ്ങളിൽ നടന്ന ഫൈനലിസിമ പോരാട്ടത്തിൽ അർജന്റീനയാണ് കിരീടം ചൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.