Posted On
date_range Updated On
date_range ഖത്തറിൽ കാറിൽ കൂടുതൽ പേർ സഞ്ചരിച്ചതിന് വൻപിഴ ചുമത്തിയെന്നത് വ്യാജപ്രചാരണം
ദോഹ: രാജ്യത്ത് കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് കനത്ത പിഴ ഈടാക്കിയെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കു ന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. കോവിഡ്–19 പശ്ചാത്തലത്തിൽ അനുവദിച്ചതിലും കൂടുതൽ ആളുകൾ കാറിൽ യാത്ര ചെയ്തതിന് 10000 റിയാൽ പിഴ ചുമത്തിയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഇത് അടിസ്ഥാന രഹിതമാണ്. വാർത്തകളും വിവരങ്ങളും ഔദ്യോഗിക േസ്രാതസ്സുകളിൽ നിന്ന് മാത്രമേ സ്വീകരിക്കാവൂ എന്നും വകുപ്പ് പൊതുജനങ്ങളോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.