ദോഹ: പത്താം വയസ്സിൽ അഞ്ച് മിനിറ്റും 54 സെക്കൻഡും കൊണ്ട് റോഡിൽ ഒരു കിലോമീറ്റർ (1000 മീറ്റർ) ദൂരം ഇൻലൈൻ സ്കേറ്റിംഗ് നടത്തുകയും ഒന്ന് മുതൽ 150 വരെയുള്ള സംഖ്യകളുടെ സ്ക്വയേഴ്സ് മനഃപാഠമാക്കി പാരായണവും ചെയ്ത ഏറ്റവും വേഗമേറിയ വ്യക്തിയെന്ന ഏഷ്യ ബുക്ക് ഓഫ്
റെക്കോഡ് ഇഷാൻ ഖാൻ കരസ്ഥമാക്കി. സെപ്റ്റംബറിൽ ഇതേ വിഭാഗത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടിയിരുന്നു.
പത്തുവയസ്സിനുള്ളിൽ 770 പുസ്തകങ്ങൾ വായിച്ചതിന് ഇതേ വർഷം ഫെബ്രുവരിയിൽ ഇന്ത്യാബുക് ഓഫ് റെക്കോഡ്സിന്റെ ‘ഐ.ബി.ആർ അച്ചീവർ’ പദവിയും ഇഷാൻ ഖാൻ നേടിയിട്ടുണ്ട് . ഹരിയാനയിലെ ഗൂർഗവണിൽ വച്ച് നവംബറിൽ നടന്ന CBSE ദേശീയ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഖത്തറിൽ നിന്ന് 500 മീറ്റർ, 300 മീറ്റർ, Under-11 കാറ്റഗറിയിൽ ഇഷാൻ ഖാൻ പങ്കെടുത്തിരുന്നു.
നിരവധി പുരസ്കാരങ്ങൾ നേടിയ ഈ പ്രതിഭ ഖത്തറിലെ സ്കോളേഴ്സ് ഇന്റർനാഷനൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ സ്വദേശി അംജത് ഖാൻ, സുഹൈന ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.