ദോഹ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിനെതിരെ വർഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട ദോഹ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിലെ ഡോക്ടർ രാജിവെച്ചു. ഓർത്തോപീഡിക്സ് വിഭാഗത്തിൽ സ്പെഷ്യലിസ്റ് ആയ ഡോ. അജിത് ശ്രീധരനാണ് രാജിവെച്ചത്. മുസ്ലിംകൾക്കെതിരായ പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉണ്ടായിരുന്നു.
ഡോക്ടറുടെ പോസ്റ്റ് വ്യക്തിപരമായതാണെന്നും സ്ഥാപനത്തിന്റെ അറിവോടെയല്ല ഇതെന്നും നസീം മാനേജ്‌മന്റ് അറിയിച്ചു. ജാതി മത വർണ വ്യത്യാസമില്ലാതെ പ്രവൃത്തിക്കുന്ന പാരമ്പര്യമാണ് സ്ഥാപനത്തിന് ഉള്ളതെന്നും മാനേജ്‌മന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.