സമൂഹമാധ്യമ പ്രചരണം തെറ്റെന്ന് ആരോഗ്യ മന്ത്രാലയം

ദോഹ: കോവിഡ്–19മായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തക്കെതിരെ ആരോഗ്യ മന്ത്രാലയം രംഗത്ത്.മെയ് 17, 18, 19 തിയ്യതികളിൽ രാജ്യത്തെ കോവിഡ്–19 കേസുകൾ അതി​െൻറ പാരമ്യത്തിലെത്തുമെന്ന മുന്നറിയിപ്പുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അടിസ്​ഥാന രഹിതമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ വിവരങ്ങളും വാർത്തകളും ഔദ്യോഗിക േസ്രാതസ്സുകളിൽ നിന്ന്​ മാത്രം തേടണം. അഭ്യൂഹങ്ങളിൽ വിശ്വസിക്കുകയോ അവ പ്രചരിപ്പിക്കുകയോ ചെയ്യരുത്​.രാജ്യത്തെ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് രോഗ ബാധിതരുടെ എണ്ണം വർധിപ്പിച്ചു. കോവിഡ്–19 രോഗ വ്യാപനം തടയുന്നതിന് ജനങ്ങൾ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണ്​.
 
Tags:    
News Summary - fake news-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.