ദോഹ: തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ്. ഇത്തരം വ്യാജ സന്ദേശങ്ങളിൽ കസ്റ്റംസ് പാർസലുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച്, അഡ്രസ് അപ്ഡേറ്റ് ചെയ്യാനോ വ്യാജ ലിങ്കുകളിലൂടെ പണമോ ഫീസുകളോ നൽകാൻ ആവശ്യപ്പെടുകയോ ചെയ്യാം.
ഈ സന്ദേശങ്ങൾ കസ്റ്റംസ് വിഭാഗമോ രാജ്യത്തെ ഏതെങ്കിലും ഔദ്യോഗിക ഏജൻസികളോ പുറത്തിറക്കുന്നതല്ല. ഇത്തരം വ്യാജ സന്ദേശങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
പൊതുജനങ്ങളുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകളിലൂടെ മാത്രമായിരിക്കുമെന്നും അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
ജാഗ്രത നിർദേശങ്ങൾ
അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക
വ്യക്തിഗത വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ പങ്കുവെക്കരുത്.
സംശയാസ്പദമായ സന്ദേശങ്ങൾ അധികാരികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.