എക്സ്​പ്രസ്​ ഡെലിവറിയുമായി ലുലു ഹൈപ്പർമാർക്കറ്റ്

ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ ഒൺലൈൻ സേവനങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ. അവശ്യ വസ്​തുക്കളും ലൈഫ് സ്​റ്റൈൽ ഉൽപന്നങ്ങളും ഏറ്റവും വേഗത്തിലും വിശ്വാസ്യതയിലും ലഭിക്കുന്നതിന് എക്സ്​പ്രസ്​ ഡെലിവറി, ക്ലിക്ക് ആൻഡ് കളക്ട് സേവനങ്ങളാണ് ലുലു അവതരിപ്പിച്ചിരിക്കുന്നത്. ലുലുവി​െൻറ www.luluhypermarket.com എന്ന വെബ് പോർട്ടലാണ് സേവനത്തിനായി സന്ദർശിക്കേണ്ടത്. 
ഉപഭോക്താക്കളുടെ വീട്ടിൽ സാധനം എത്തിക്കുന്നതിനായി ഖത്തറിലെ പ്രമുഖ ടാക്സി ഗ്രൂപ്പിനെ തന്നെയാണ് ലുലു ഹെപ്പർമാർക്കറ്റ് അണി നിരത്തിയിരിക്കുന്നത്. രാവിലെ 10നും വൈകിട്ട് 5നും ഇടയിൽ ഉൽപന്നങ്ങൾ വീട്ടിലെത്തിക്കും. നിശ്ചിത സമയത്തിന് ശേഷമാണ് ഓർഡർ നൽകുന്നതെങ്കിൽ അടുത്ത ദിവസമായിരിക്കും ഡെലിവറി. അൽ ഹിലാൽ, അൽ സലത അൽ ജദീദ, ഫരീജ് അൽ അലി, അൽ തുമാമ, ഓൾഡ് എയർപോർട്ട്, വക്റ, അബൂ ഹമൂർ, നുഐജ, അൽ സദ്ദ്, ഫരീജ് ബിൻ മഹ്മൂദ്, അൽ ഹിത്മി, ബർവ വില്ലേജ്, ഗറാഫ, അൽ ദുഹൈൽ, ഖത്തർ ഫൗണ്ടേഷൻ, അൽ ദോഹ അൽ ജദീദ, ഫരീജ് അബ്ദുൽ അസീസ്​, മൻസൂറ, മിസൈമീർ, അൽഖോർ എന്നീ സ്​ഥലങ്ങളിലേക്കായിരിക്കും എക്സ്​പ്രസ്​ ഡെലിവറി സേവനം ലഭ്യമാകുക.

ഉപഭോക്താക്കൾക്ക് തങ്ങളുടെ േഗ്രാസറി ഉൽപന്നങ്ങൾ വളരെ വേഗത്തിൽ എത്തിക്കുന്നതിനുള്ള സമാന്തര മാർഗങ്ങൾ അവതരിപ്പിക്കുന്നതി​െൻറ ഭാഗമായാണ് സേവനങ്ങൾ. ഒൺലൈനിൽ ഷോപ്പിംഗ് നടത്തി ഏറ്റവും അടുത്ത ലുലു ഹൈപ്പർമാർക്കറ്റിലെത്തി ഓർഡർ എടുക്കുന്ന സംവിധാനമാണ് ക്ലിക്ക് ആൻഡ് കളക്ട് സേവനം. ഡി റിങ് റോഡ്, അൽ ഹിലാൽ, ഗറാഫ, എസ്​ദാൻ ഒയാസിസ്​, ബി റിങ് റോഡ്, ഖത്തർ ഫൗണ്ടേഷൻ, അൽ സദ്ദ് എന്നിവിടങ്ങളിലുള്ള ലുലു ബ്രാഞ്ചുകളിൽ ഈ സേവനം ലഭ്യമായിരിക്കും. പ്രയാസം നിറഞ്ഞ ഈ സാഹചര്യത്തിൽ ഉപഭോക്താക്കളുടെ േഗ്രാസറി ഷോപ്പിംഗിന് വലിയ ഡിമാൻറാണെന്നും എല്ലാ ഉൽപന്നങ്ങളും സംഭരിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടാണ് പ്രവർത്തനമെന്നും ലുലു അധികൃതർപറഞ്ഞു. ഷോപ്പിംഗിന് വരുന്നവർ സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Tags:    
News Summary - express delivery-lulu hypermarket-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT