ഈദ് ആഘോഷ വേദിയായ 974 ബീച്ച്
ദോഹ: ബലിപെരുന്നാൾ ആഘോഷമാക്കാനൊരുങ്ങി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. പെരുന്നാളിന്റെ രണ്ടും മൂന്നും ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ 974 ബീച്ചിലാണ് സ്വദേശികൾക്കും താമസക്കാർക്കുമായി ആഘോഷങ്ങളുമായി ‘ഈദുൽ അദ്ഹ കാർണിവൽ’ സംഘടിപ്പിക്കുന്നത്. രാവിലെ എട്ടിന് തുടങ്ങി അർധരാത്രി 11 മണി വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷകരമായാണ് ക്രമീകരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ടിക്കറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. മുതിർന്നവർക്ക് 35 റിയാലും, 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് 15 റിയാലുമാണ് നിരക്ക്. ആറ് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. പെരുന്നാളിനോടനുബന്ധിച്ച് മന്ത്രാലയത്തിന് കീഴിലെ അൽഖോർ, അൽ ദഖീറ മുനിസിപ്പാലിറ്റിക്കുകീഴിൽ അൽ ഖോർ ഡൗൺടൗൺ സൂഖിലും ആഘോഷങ്ങളൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.