ദുബൈ എക്സ്​പോയിലെ ഖത്തർ പവിലിയൻ

ദുബൈ എക്സ്​പോ: ഖത്തർ പവിലിയനിൽ എട്ടു​ലക്ഷം സന്ദർശകർ​

ദോഹ: ലോകമെങ്ങുമുള്ള സഞ്ചാരികൾക്കിടയിലെ ആകർഷക കേന്ദ്രമായി മാറിയ ദുബൈ എക്സ്​പോയിലെ ഖത്തർ പവിലിയനിലെ സന്ദർശകരുടെ എണ്ണം എട്ടു ലക്ഷം കടന്നു. ഒക്​ടേബാർ ഒന്ന​ു​ മുതൽ ആരംഭിച്ച​ ദുബൈ എക്സ്​പോയിൽ ഖത്തറിന്‍റെ ചരിത്രവും വർത്തമാനവും വികസനവുമെല്ലാം വിവരിക്കുന്നതാണ്​ സഞ്ചാരികളെ ആകർഷിക്കുന്ന പവിലിയൻ. രണ്ടു​ പ്രദർശന ഗാലറികളാണ്​ ഖത്തർ പവിലിയനിൽ ഒരുക്കിയത്​. ദൃശ്യ, സംഗീതം പശ്ചാത്തലത്തിൽ ഖത്തറിന്‍റെ ചരിത്രവും വർത്തമാനവും, ഭാവിയുമെല്ലാം കാഴ്ചക്കാർക്ക്​ മുമ്പാകെ പരിചയപ്പെടുത്തുന്നതാണ്​ ഒന്ന്​. അത്യാധുനിക സാ​ങ്കേതിക വിദ്യകളുടെ കൂടി സഹായത്തോടെ രാജ്യത്തിന്‍റെ സംസ്കാരവും, പ്രകൃതിഭംഗിയുമെല്ലാം സന്ദർശകർക്കു മുമ്പാകെ വിവരിക്കുന്നു. രണ്ട്​ ഗാലറികൾക്കുമിടയിലായി ' ബ്രിങ്കിങ്​ ദ വേൾഡ്​ ടുഗതർ' എന്ന പ്രമേയത്തിൽ ഈ വർഷം ഖത്തർ വേദിയാവുന്ന ലോകകപ്പിനായി ഒരുക്കിയ സ്​റ്റേഡിയങ്ങളിലേക്ക്​ സന്ദർകരെ എത്തിക്കുന്നതാണ്​ മറ്റൊരു ആകർഷണീയത.

എക്സ്​പോ തുടങ്ങിയ ശേഷം, ഇതുവരെയായി എട്ടു ലക്ഷം പേരെ വരവേൽക്കാൻ കഴിഞ്ഞതിൽ ഖത്തർ പവിലിയൻ ജനറൽ കമീഷണർ നാസർ ബിൻ മുഹമ്മദ്​ അൽ മുഹന്നദി സന്തോഷം പങ്കുവെച്ചു. 'ഖത്തർ; ഇനിയാണ്​ ഭാവി' എന്ന പ്രമേയത്തിൽ ആരംഭിച്ച പവിലിയനിൽ രാജ്യത്തിന്‍റെ പ്രബലമായ ചരിത്രവും വികസനവും കാഴ്ചപ്പാടുമെല്ലാം പ്രദർശിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ പവിലിനയിലെ സന്ദർശകരുടെ എണ്ണം അഞ്ചു​ ലക്ഷം തികച്ചിരുന്നു. അഞ്ചു​ ലക്ഷം നമ്പർ പൂർത്തിയാക്കിയ സന്ദർശകന്​ ദോഹയിലേക്ക്​ രണ്ട്​ ബിസിനസ്​ ക്ലാസ്​ ടിക്കറ്റ്​ സമ്മാനിച്ചാണ്​ പവിലിയൻ ആഘോഷിച്ചത്​.

Tags:    
News Summary - Dubai Expo: Eight lakh visitors at the Qatar Pavilion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.