ഡോ. രശ്​മി വിജയകുമാർ

ദോഹ: പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും ഏറെ സ്വാധീനിക്കപ്പെട്ട മഹത്​വ്യക്തിത്വം. ആയുർവേദ ചികിത്സയിലേക്കിറങ്ങു​േമ്പാൾ എന്നും കേട്ടുകൊണ്ടിരുന്ന പേരായിരുന്നു ​കഴിഞ്ഞ ദിവസം വിടവാങ്ങിയ ഡോ. പി.കെ. വാര്യർ. ഒരിക്കലെങ്കിലും കാണാനും പരിചയപ്പെടാനും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ലെന്ന നിരാശ നൽകിയാണ്​ കഴിഞ്ഞ ദിവസം ആയുർവേദത്തിൻെറ ആചാര്യനായ മഹാവൈദ്യൻ പത്മഭൂഷൺ നേടിയ ഡോ. പി​.കെ. വാര്യരുടെ മരണ വാർത്തയെത്തുന്നത്​.

ആയുർവേദത്തിലെ മഹത്​ഗ്രന്ഥമായ​ ചരകസംഹിതയിൽ പറയുന്നപ്രകാരം ഒരു വൈദ്യനുവേണ്ട ശരീരശുദ്ധി, മനഃശുദ്ധി ഉൾപ്പെടെ എല്ലാ ഗുണങ്ങളും തികഞ്ഞ മഹാവൈദ്യനായിരുന്നു ഡോ. പി.കെ. വാര്യർ. ആയുർവേദ ശാസ്​ത്രത്തെ ലോകമാകെ പ്രചരിപ്പിക്കാനും അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞ വ്യക്തിയാണ്​. അദ്ദേഹത്തിെൻറ രചനകളും പ്രഭാഷണങ്ങളുംകൊണ്ട്​ സ്വാധീനിക്കപ്പെട്ട ഒരുപാട്​ ആയുർവേദ ചികിത്സകരിലൂടെ ഡോ. പി.കെ. വാര്യരുടെ യശസ്സും പ്രതാപവും എക്കാലവും ലോകത്ത്​ നിലനിൽക്കും.

2016ലാണ്​ ആയുർവേദം ഉൾപ്പെടെയുള്ള ചികിത്സകൾക്ക്​ ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്​. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്​ ഈ മേഖലയിൽ ഒരാൾ ​പ്രാക്​ടിസ്​ ചെയ്യാൻ സർക്കാറിെൻറ അനുമതി നേടുന്നത്​. തിരുവനന്തപുരം ശാസ്​തമംഗലം സ്വദേശിനിയായ ഡോ. രശ്​മി വിജയകുമാറായിരുന്നു ആ ആദ്യ വ്യക്തി. നിലവിൽ ദോഹയിലെ റെമഡി ആയുർവേദ സെൻററിൽ പ്രാക്​ടിസ്​ ചെയ്യുകയാണ്​ ഇവർ. 2002ൽ തിരുവനന്തപുരം ആയുർവേദ ആശുപത്രിയിൽനിന്നും ബിരുദം പൂർത്തിയാക്കിയിറങ്ങിയ ഇവർ, യൂറോപ്പ്​ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളില ജോലി ചെയ്​ത ശേഷമാണ്​ ഖത്തറിലെത്തുന്നത്​. 

Tags:    
News Summary - Dr. P.K. Warrier: 'Global Ambassador for Ayurveda'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.