ദോ​ഹ അ​ൽ മ​ദ്‌​റ​സ അ​ൽ ഇ​സ്‍ലാ​മി​യ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​കെ. മു​ഹ​മ്മ​ദ് ന​ജീ​ബ് സം​സാ​രി​ക്കു​ന്നു

‘സ്രഷ്ടാവിനെയും സൃഷ്ടിലക്ഷ്യങ്ങളെയും ഉൾക്കൊണ്ട് ജീവിക്കുക’

ദോഹ: സ്രഷ്ടാവിനെയും സൃഷ്ടിലക്ഷ്യങ്ങളെയും അറിഞ്ഞ് ജീവിക്കുമ്പോഴാണ് മനുഷ്യജീവിതം സാർഥകമാകുന്നതെന്ന് എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ഡോ. കെ. മുഹമ്മദ് നജീബ് അഭിപ്രായപ്പെട്ടു. ദോഹ അൽ മദ്‌റസ അൽ ഇസ്‍ലാമിയ സീനിയർ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സ്രഷ്ടാവ് നിർണയിച്ച അതിരുകളും പരിധികളും മാനിക്കാത്ത നിയന്ത്രണരഹിതമായ സ്വാതന്ത്ര്യം വ്യക്തി- കുടുംബ ജീവിതത്തെ സങ്കീർണമാക്കുകയും സാമൂഹികഘടനയെ തകർക്കുകയും ചെയ്യും’ -അദ്ദേഹം പറഞ്ഞു.

മദ്റസ പ്രിൻസിപ്പൽ ഡോ. അബ്ദുൽ വാസിഅ് അധ്യക്ഷത വഹിച്ചു. ലിബറലിസം, ജൻഡർ ന്യൂട്രാലിറ്റി, സ്വതന്ത്ര ലൈംഗികതാവാദം തുടങ്ങിയ വിഷയങ്ങളിലും ഡോ. നജീബ് സദസ്സുമായി സംവദിച്ചു. അക്കാദമിക കോഓഡിനേറ്റർ ഉസ്മാൻ പുലാപ്പറ്റ സ്വാഗതവും വിദ്യാർഥിപ്രതിനിധി ആയിഷ നഹാൻ നന്ദിയും പറഞ്ഞു.

മൈസ നാസറുദ്ദീൻ ഖിറാഅത്തും ഹന സജ്ജാദ് ഗാനാലാപനവും നടത്തി. മാനേജിങ് കമ്മിറ്റി പ്രസിഡൻറ് ബിലാൽ ഹരിപ്പാട്, അഡ്മിൻ കോഓഡിനേറ്റർ മുഷ്താഖ്, മുഹമ്മദലി ശാന്തപുരം, അബ്ദുൽ കരീം, അസ്‌ലം ഈരാറ്റുപേട്ട എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Dr. K. Muhammed Najeeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.