എൻ.സി.എസ്.എ പങ്കുവെച്ച വ്യാജ ടിക്കറ്റിങ് പ്ലാറ്റ്ഫോമുകൾ
ദോഹ: ഏഷ്യൻ കപ്പിന് വെള്ളിയാഴ്ച കിക്കോഫ് വിസിൽ മുഴങ്ങാനിരിക്കെ ടിക്കറ്റ് വിൽപനക്ക് ഉപയോഗിക്കുന്ന വ്യാജ പ്ലാറ്റ്ഫോമുകൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസി. വിവിധ വ്യാജ ടിക്കറ്റിങ് പ്ലാറ്റ് ഫോം സൈറ്റുകളുടെ വിവരങ്ങളും എൻ.സി.എസ്.എ പങ്കുവെച്ചു.
വ്യാജ വെബ്സൈറ്റുകളിൽനിന്ന് ഏഷ്യൻ കപ്പിനുള്ള ടിക്കറ്റുകൾ വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു. ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് ടിക്കറ്റുകൾ വാങ്ങാനുള്ള ആരാധകരുടെ താൽപര്യം ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരം വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതെന്നും ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഔദ്യോഗിക പ്ലാറ്റ്ഫോമിൽ നിന്നോ ടിക്കറ്റ് റീസെയിൽ വെബ്സൈറ്റിൽ നിന്നോ അല്ലാതെ ടിക്കറ്റുകൾ വാങ്ങരുതെന്നും സൈബർ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പു നൽകി. അനധികൃത വഴിയിൽനിന്നും വാങ്ങിയ ടിക്കറ്റുകൾ സാധുവല്ലെന്നും അവ ഏതു സമയവും റദ്ദാക്കപ്പെടുമെന്നും സമൂഹ മാധ്യമങ്ങൾ വഴി എൻ.സി.എസ്.എ അറിയിച്ചു. എ.എഫ്.സി ഏഷ്യൻ കപ്പ് വെബ്സൈറ്റ് വഴിയോ ടിക്കറ്റ് റീസെയിൽ വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ എടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.