ദോഹ സ്​റ്റേഡിയത്തിൽ സാ​േൻറാസിനുവേണ്ടി കളിക്കുന്ന പെലെ

പെലെ പന്തു തട്ടിയ ദോഹ സ്​റ്റേഡിയം

ദോഹ: ചരിത്രത്തിൽ മൂന്നു തവണ ലോക ഫുട്ബോൾ കിരീടം നേടിയ ബ്രസീലിയൻ ഇതിഹാസം സാക്ഷാൽ എഡ്സൺ അരാൻറസ്​ ഡൊ നാസിമെേൻറാ എന്ന 'പെലെ' ഖത്തറിലെ ദോഹ സ്​റ്റേഡിയത്തിൽ പന്തുതട്ടാൻ ബൂട്ടുകെട്ടിയിട്ടുണ്ടെന്ന് പറഞ്ഞാൽ പുതുതലമുറക്ക്​ അവിശ്വസനീയമാവും. 2000 പേർക്ക് കഷ്​ടിച്ച് ഇരിക്കാൻ സാധിക്കുന്ന ദോഹ സ്​റ്റേഡിയത്തിലായിരുന്നു പെലെയുടെ നേതൃത്വത്തി​െല സാേൻറാസ്​ എഫ്.സിയും ഖത്തറിെൻറ അൽ അഹ്​ലിയും ഏറ്റുമുട്ടിയത്. കൃത്യമായി പറഞ്ഞാൽ, 1973 ഫെബ്രുവരി 14. 1970കളുടെ തുടക്കത്തിൽ പുല്ല് പതിച്ച ഖത്തറിലെ ഏക സ്​റ്റേഡിയവും ഈ ദോഹ സ്​റ്റേഡിയമായിരുന്നു. ഖത്തറിൽ കാൽപന്ത് കളിയുടെ ഏക ഈറ്റില്ലവും ഇതു തന്നെ.

ഖത്തറിലെ ഫുട്ബോളിെൻറ കേന്ദ്രമായിരുന്ന ദോഹ സ്​റ്റേഡിയത്തിൽ പ്രാദേശിക ക്ലബുകളെല്ലാം മത്സരിക്കാനിറങ്ങിയിട്ടുണ്ടെന്നും ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സ്​റ്റേഡിയം സജീവമായിരു​െന്നന്നും അന്ന് പെലെയുടെ സാേൻറാസുമായി മത്സരിക്കാനിറങ്ങിയ അൽ അഹ്​ലി ക്ലബിെൻറ വിങ്ങർ മുഹമ്മദ് അൽ സിദ്ദിഖി സ്​മരിക്കുന്നു. മൂന്നു തവണ ലോകചാമ്പ്യൻ പട്ടത്തിലേറിയ പെലെ ദോഹ സ്​റ്റേഡിയത്തിൽ മത്സരിക്കാനായി എത്തുന്നുവെന്ന് അറിഞ്ഞയുടൻ എല്ലാവരിലും അത്ഭുമായിരുന്നു. ആ വർഷത്തെ അമീർ കപ്പ് ജേതാക്കളെന്നിലയിൽ സാേൻറാസുമായി ഏറ്റുമുട്ടേണ്ടത് അൽ അഹ്​ലിയായിരുന്നു. കാൽപന്തുകളിയെ സ്​നേഹിക്കുന്ന ഓരോരുത്തരും സ്​റ്റേഡിയത്തിലെത്താൻ കൊതിച്ച നിമിഷം. 1970ൽ മെക്സിക്കോയിലെ എസ്​റ്റോഡിയോ അസ്​ടെക്കാ സ്​റ്റേഡിയത്തിൽ ത​െൻറ മൂന്നാം ലോകകിരീടം നേടിയാണ് പെലെ ഖത്തറിലെത്തുന്നത്. ഹാട്രിക് ലോകചാമ്പ്യനായ പെലെയുടെ ക്ലബ് സാേൻറാസിനെ അന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് മത്സരത്തിനായി ക്ഷണിക്കുന്ന സമയവുമായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഫുട്ബാളിന് കൂടുതൽ വേരോട്ടമുറപ്പിക്കുന്നതിെൻറ ഭാഗമായായിരുന്നു ഇത്. അൽ സിദ്ദിഖി വിശദീകരിച്ചു.

പെലെയുടെ ടീമുമായി മത്സരിക്കുകയെന്നത് ഓരോ കളിക്കാരെൻറയും സ്വപ്നമായിരുന്നു. അൽഅഹ്​ലിയിലൂടെ ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചു. കളിയഴകിലും ഉയർന്ന വ്യക്തിത്വത്തിനാലും പെലെ ലോകത്തിെൻറ ആകർഷണ കേന്ദ്രമായിരുന്ന സമയമായിരുന്നത് -അദ്ദേഹം ആവേശത്തോടെ പറഞ്ഞു.

പെലെ ഉൾപ്പെടുന്ന സാേൻറാസുമായി കളിക്കളത്തിൽ ഏറ്റുമുട്ടുമെന്ന് അന്ന് ത​െൻറ കളിക്കാരിലൊരാൽ പോലും വിശ്വസിച്ചിരുന്നില്ലെന്ന് അൽ അഹ്​ലി ക്ലബ് പരിശീലകനായിരുന്ന 82കാൻ ബയൂമി ഈസ ഓർക്കുന്നു. 'ഏറെ പ്രാധാന്യം നിറഞ്ഞ മത്സരമായിരുന്നു അത്​. സാേൻറാസിനെയും പെലെയെയും എങ്ങനെ മാർക്ക് ചെയ്യണമെന്നും എതിരിടണമെന്നും ഞാൻ എെൻറ കുട്ടികൾക്ക് ബോർഡിൽ വരച്ച്​ പഠിപ്പിച്ച് കൊടുത്തു. സാേൻറാസിെൻറ കളിമികവ് എല്ലാവർക്കും അറിയുന്നതായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിന് അന്ന് പരാജയപ്പെട്ടെങ്കിലും അതൊന്നും അവർക്ക് പ്രശ്നമല്ലായിരുന്നു, പെലെക്കെതിരെ കളിക്കാനുള്ള സുവർണാവസരം മാത്രമായിരുന്നു അത്​'- ബയൂമി ഈസ പറയുന്നു. കളിക്കളത്തിലും കളത്തിന് പുറത്തും തികഞ്ഞ ജെൻറിൽമാനായിരുന്നു പെലെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരശേഷം പെലെയെ ആശ്ലേഷിക്കാൻ ഒരു ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ തടഞ്ഞു. എന്നാൽ പെലെ നേരിട്ട് പോയി അയാളെ കണ്ട് ആലിംഗനം ചെയ്്തു -ബയൂമി ഓർക്കുന്നു.

സാേൻറാസ്​-അൽ അഹ്​ലി മത്സരത്തിെൻറ കിക്കോഫിനും മണിക്കൂറുകൾ മു​േമ്പ സ്​റ്റേഡിയത്തിൽ ഇരിപ്പുറപ്പിച്ചിരുന്നുവെന്ന് അന്ന് 12കാരനായ ഇന്ന് കളിയെഴുത്തുകാരനായ സുൽതാൻ അൽ ജാസിം പറയുന്നു. മത്സരത്തിെൻറ ടിക്കറ്റെല്ലാം വിറ്റഴിഞ്ഞിരുന്നെങ്കിലും ആളുകൾ അതൊന്നും കാര്യമാക്കാതെ സ്​റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. മത്സരം കാണുന്നതിന് സാധ്യമാകുന്നതെല്ലാം അവർ പയറ്റിനോക്കി. മതിലുകളും സുരക്ഷാവേലികളും ചാടിക്കടന്ന് അവർ ഇരിപ്പുറപ്പിച്ചു. എല്ലാവർക്കും പെലെയെ നേരിൽ കാണണമെന്ന ആഗ്രഹം മാത്രമായിരുന്നു.

ഞാനും സഹോദരനും എങ്ങനെയോ ഉള്ളിൽ കയറിപ്പറ്റി. പിടിക്കപ്പെടുമെന്ന ഭയം വന്നെങ്കിലും ആളുകളുടെ ആരവത്തിനിടയിൽ അതെല്ലാം മുങ്ങിപ്പോയി. എന്നെ കാൽപന്തുകളിയുടെ കടുത്ത ആരാധകനാക്കിയ മത്സരമായിരുന്നത്. ഇന്ന് കളിയെഴുത്തുകാരനെന്ന മേഖലയിലേക്ക് എന്നെ നയിച്ച മത്സരവും. സുൽതാൻ അൽ ജാസിം പറഞ്ഞവസാനിപ്പിച്ചു.1973ൽ പെലെ ഖത്തർ സന്ദർശിച്ച് മടങ്ങിയതിന് ശേഷമാണ് ഇന്നത്തെ ഖലീഫ രാജ്യാന്തര സ്​റ്റേഡിയത്തിന് തറക്കല്ലിടുന്നത്. അടുത്ത വർഷത്തെ ലോകകപ്പിലെ പ്രധാന മത്സരങ്ങൾ നടക്കുന്ന, ഖത്തറിെൻറ ഐക്കൺ സ്​റ്റേഡിയമാണ് ഖലീഫ സ്​റ്റേഡിയം.

Tags:    
News Summary - Doha Stadium where Pele hit the ball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.