ദോഹ: അജിയാല്‍ ചലച്ചിത്രമേളയില്‍ തനിക്കും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സമാനതകളില്ലാത്ത നല്ല അനുഭവമാണ് നല്‍കിയതെന്ന് ‘എന്‍ക്ളേവി’ന്‍െറ സംവിധായകന്‍ ഗറോന്‍ റഡോവനോവിക്.
മാധ്യമപ്രവര്‍ത്തകരുമായുള്ള സംഭാഷണത്തിലാണ് ജര്‍മന്‍ പൗരനായ അദ്ദേഹത്തിന്‍െറ അഭിപ്രായം. സെര്‍ബിയയില്‍ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ച ചിത്രമായ ‘എന്‍ക്ളേവി’ല്‍ പറയുന്നത് യുദ്ധത്തിന്‍െറയും അധിനിവേശങ്ങളുടെയും കഥയാണെന്നും അദ്ദേഹം പറഞ്ഞു. അന്ധത ബാധിച്ച ഹൃദയങ്ങള്‍ക്കിടയില്‍ നിന്ന് ലോകത്തെ പ്രതീക്ഷയോടെ കാണാന്‍ ഇഷ്ടപ്പെടുന്ന യുവത്വത്തിന്‍െറ കഥയാണ് തന്‍െറ സിനിമയെന്നും സംവിധായകന്‍ വ്യക്തമാക്കി. മേളയിലത്തെിയ മറ്റുപല ചലത്രങ്ങളും അഭിസംബോധന ചെയ്യുന്നത് കുട്ടികളുടെ നിഷ്കളക്തയെയാണന്നും അദ്ദേഹം പറഞ്ഞു.
ഇറാനിയനും ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്നയാളുമായ ബാബക് അന്‍സാരി പറഞ്ഞത് അജിയാല്‍ മേളയില്‍ തന്‍െറ ചിത്രം ‘അണ്ടര്‍ ദ ഷാഡോസ്’ പ്രദര്‍ശിപ്പിക്കപ്പെട്ടത് ഏറെ അഭിമാനകരമായെന്നാണ്. കുട്ടികളുടെ സാന്നിധ്യമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.