ഖത്തറിൽ ക്രൂസ് വിനോദ സഞ്ചാര സീസണ് തുടക്കം

ദോഹ: തണുപ്പുകാലമെത്തിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്ന ക്രൂസ് കപ്പൽ സീസണിന് ദോഹ ഓൾഡ് തുറമുഖത്ത് തുടക്കമായി. പുതിയ സീസണിന് തുടക്കം കുറിച്ച് ആഢംഭര കപ്പലായ എം.എസ്.സി യൂറിബിയയെ ഓൾഡ് ദോഹ പോർട്ടിൽ സ്വാഗതം ചെയ്തു. ഖത്തറിന്റെ വിനോദ സഞ്ചാര പദ്ധതികളിൽ സുപ്രധാനമായ ഒന്നായി ക്രൂസ് ടൂറിസം മാറിയിട്ടുണ്ട്. പുതിയ സീസണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന കപ്പലുകളെ വരവേൽക്കാൻ ദോഹ ഓൾഡ് പോർട്ട് സജ്ജമായി.

എം.എസ്.സി ക്രൂയിസസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം.എസ്.സി യൂറിബിയ 5,000 യാത്രക്കാരെയും 1,676 ജീവനക്കാരെയും വഹിച്ചുകൊണ്ടാണ് ദോഹയിൽ എത്തിയത്. ​ഇതിന് 331 മീറ്റർ നീളവും 43 മീറ്റർ വീതിയും ഉണ്ട്. ​ഇതിൽ 6,327 അതിഥികളെ വരെ ഉൾക്കൊള്ളാൻ സാധിക്കും. യാത്രകൾക്കായി എൽ.എൻ.ജി വാതകം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. എം‌.എസ്‌.സി കപ്പലിലെ ഏറ്റവും പുതിയതും വലുതുമായ ഈ കപ്പലിൽ 6,327 പേരെ വരെ ഉൾകൊള്ളാൻ സാധിക്കും.

ഏപ്രീൽ വരെ നീണ്ടുനിന്ന കഴിഞ്ഞ ക്രൂസ് സീസണിൽ കപ്പലുകളുടെയും യാത്രക്കാരുടെയും വരവിൽ റെക്കോഡ് കുറിച്ചിരുന്നു. 87 കപ്പലുകളിലായി 3.96 ലക്ഷം യാത്രക്കാരാണ് മുൻ വർഷം ഖത്തറിലെത്തിയത്. 2026 മേയ് വരെ നീണ്ടുനിൽക്കുമെന്ന ഈ ക്രൂസ് സീസണിൽ 70 ലധികം ക്രൂയിസ് കപ്പലുകൾ നങ്കൂരമിടുമെന്ന് മവാനി ഖത്തർ അറിയിച്ചു.

Tags:    
News Summary - Cruise tourism season begins in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.