ക്രഞ്ചി ചിക്കൻ ബാവോ ബൺ

വളരെ സ്വാദിഷ്ടമായ ക്രഞ്ചി ചിക്കൻ ബാവോ ബൺ ഇഫ്താർ വിരുന്നുകൾക്കായി തയാറാക്കിയോലോ. സ്റ്റീം ചെയ്ത സോഫ്റ്റ് ബൺ ആണ് വിഭവത്തെ വേറിട്ടു നിർത്തുന്നത്. ഇതിനെ സ്റ്റീ ബൺ / ബാവോസി എന്നും പറയാറുണ്ട്. ചൈനയിൽനിന്ന് വന്നതാണെങ്കിലും ഇഫ്‌താർ മേശയിൽ വിളമ്പാവുന്നതും എല്ലാർക്കും ഒരുപോലെ ഇഷ്ടപെടുന്നതുമാണ്

ചേരുവകൾ

  • ബണ്‍ ഉണ്ടക്കാൻ
  • മൈദ -ഒന്നര കപ്പ്
  • ബേക്കിങ് പൗഡർ - 1\4 ടീ സ്പൂൺ
  • ഉപ്പ് -1 ടീ സ്പൂൺ
  • യീസ്റ്റ് - 1 1\2 ടീ സ്പൂൺ
  • പച്ചസാര -1 ടീ സ്പൂൺ
  • ഇളം ചൂടുവെള്ളം -1 1\2 കപ്പ്
  • ഒലീവ് ഓയിൽ /സൺഫ്ലവർ
  • ഓയിൽ ടേബിൾ സ്പൂൺ

ഫില്ലിങ്ങിനു വേണ്ടി

എല്ലില്ലാത്ത ചിക്കൻ നീളത്തിൽ

  • കട്ട് ചെയ്തത് - 250 ഗ്രാം
  • വിനിഗർ - 1ടേബിൾ സ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
  • മുളക് പൊടി - ആവശ്യത്തിന്
  • മഞ്ഞൾ പൊടി - ആവശ്യത്തിന്
  • സോയാസോസ് -1 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
  • കോഴിമുട്ട -2 എണ്ണം
  • ഓയിൽ - ആവശ്യത്തിന്
  • കക്കിരി -നീളത്തിൽ കട്ട് ചെയ്തത് -1 കപ്പ്
  • കാരറ്റ് -നീളത്തിൽ കട്ട് ചെയ്തത് -1 കപ്പ്
  • കാബേജ് - 1 കപ്പ്
  • മയോണൈസ് - 1 കപ്പ്
  • ടൊമാറ്റോ പേസ്റ്റ് - 1/4 കപ്പ്

തയാറാക്കുന്ന വിധം

ബൺ ഉണ്ടാക്കാനായി ഒരു ബൗളിൽ മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ മിക്സ് ചെയ്ത് മാറ്റിവെക്കുക. മറ്റൊരു ബൗളിൽ ഇളം ചൂടു വെള്ളത്തില്‍ യീസ്റ്റ്, പഞ്ചസാര എന്നിവ ചേർത്ത് മിക്സാക്കി 10 മിനുറ്റ് മാറ്റിവെക്കുക. ശേഷം നേരെത്തെ തയാറാക്കി വെച്ച മൈദയിലേക്ക് യീസ്റ്റ് മിശ്രിതവും ഓയിലും ചേർത്ത് മാവ് സോഫ്റ്റ് ആകുന്നത് വരെ കുഴക്കുക. മാവിന്റെ മുകളിൽ ഓയിൽ സ്‌പ്രെഡ്‌ ചെയ്തു ക്ലിങ് ഫിലിം കൊണ്ട് കവർ ചെയ്തു രണ്ടു മണിക്കൂർ മാറ്റി വെക്കുക. നന്നായി പൊങ്ങി വന്നാല്‍ മൈദ വിതറി കട്ടിയിൽ പരത്തി ചെറിയ ബൺ വലുപ്പത്തിൽ വട്ടത്തിൽ മുറിക്കുക.

ശേഷം ഓരോന്നിലും മുകളിൽ ഓയിൽ തടവി ഒന്ന് ഫോൾഡ് ചെയ്തു പരത്തുക (പ്രസ് ചെയ്യരുത്). ഓരോന്നും ബട്ടർ പേപ്പർ ൽ വെച്ച് സ്റ്റീമെറിൽ 12 മിനുട്ട് സ്റ്റീം ചെയ്യുക. സ്റ്റീം ചെയ്യുമ്പോൾ ബൺ പരസ്പരം ഒട്ടി പിടിക്കാതെ ശ്രദ്ധിക്കണം.

ഫില്ലിങ്ങിനു വേണ്ടി ചിക്കനിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയാസോസ്, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് മാറ്റിവെക്കാം. മറ്റൊരു ബൗളിൽ മൈദ, കോൺഫ്ലവർ, ഉപ്പ് എന്നിവ മിക്സ് ആക്കി വെക്കുക. കോഴിമുട്ട ബീറ്റ് ചെയ്‌തു മാരിനേറ്റ് ചെയ്ത് ചിക്കൻ ഓരോന്നായി ഇതില്‍ മുക്കി എടുത്ത് മൈദ മിക്സിൽ കോട്ടു ചെയ്തു ഗോൾഡന്‍ ബ്രൗൺ ആകുന്നത് വരെ ഫ്രൈ ചെയ്തു മാറ്റി വെക്കുക.

ശേഷം ബൺ എടുത്തു ചെറുതായി ഓപ്പണാക്കി മയോണൈസ്, ടൊമാറ്റോ സോസ് എന്നിവ മിക്സ് ആക്കി സ്പ്രെഡ് ചെയ്ത് ഫ്രൈ ചെയ്ത ചിക്കനും മുകളിലായി കട്ട് ചെയ്ത വെജിറ്റബ്ൾസും ഫില്ല് ചെയ്യുക. ഇഫ്‌താർ സമയത്തു പ്രിയപ്പെട്ടവരുടെ വയറും മനസ്സും നിറക്കാന്‍ പറ്റിയ വിഭവം ക്രഞ്ചി ചിക്കൻ ബാവോ ബൺ റെഡി. 

Tags:    
News Summary - Crunchy Chicken Bao Bun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.