ദോഹ: കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ആദ്യ ഘട്ടം ആരംഭിച്ചതോടെ റോഡ് ഗതാഗതം സുഗമമാക്കാൻ സമഗ്ര പദ്ധതിയുമായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്. നിയന്ത്രണം നീക്കുമ്പോൾ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതോടെ ട്രാഫിക് പേട്രാളിംഗ് കൂടുതൽ ശക്തമാക്കാനും സമഗ്രമാക്കാനുമാണ് ഗതാഗത വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായുള്ള ആദ്യ ഘട്ടം ജൂൺ 15 മുതൽ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തെ എല്ലാ മേഖലകളിലെയും പ്രത്യേകിച്ച് ഗതാഗതം തിരക്കേറിയ റോഡുകളിലും ഉൾപ്രദേശങ്ങളിലെ റോഡുകളിലും പേട്രാളിംഗ് ശക്തമാക്കുമെന്ന് പേട്രാൾസ് ആൻഡ് ഇൻവെസ്റ്റിഗേഷൻസ് ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ഒമർ മുബാറക് അൽ ഹാജിരി പറഞ്ഞു.
മാളുകൾ, വാണിജ്യ പാതകൾ, പ്രധാന ഇൻറർസെക്ഷനുകൾ എന്നിവിടങ്ങളിലെല്ലാം ട്രാഫിക് പേട്രാൾ ശക്തമാക്കുമെന്നും വാഹനങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുമെന്നും ക്യാപ്റ്റൻ അൽ ഹാജിരി കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ റോഡുകളിൽ സഹായമെത്തിക്കുന്നതിനും യാത്രക്കാരുടെയും മറ്റും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പേട്രാൾ–ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരക്കേറിയ സമയങ്ങളിൽ കൂടുതൽ പേട്രാളിംഗ് ഏർപ്പെടുത്തുമെന്നും കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ അതോറിറ്റികളുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. പേട്രാൾ വാഹനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൃത്യനിർവഹണം സുഗമമാക്കാൻ എല്ലാ ൈഡ്രവർമാരും സഹകരിക്കണമെന്നും റോഡുകളിൽ വേഗതാ പരിധി പാലിക്കണമെന്നും അശ്രദ്ധയോടെയുള്ള ൈഡ്രവിംഗ് പൂർണമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും കോവിഡ്–19 വ്യാപനം തടയുന്നതിനും രോഗത്തെ ഇല്ലായ്മ ചെയ്യുന്നതിനുമുള്ള രാജ്യത്തിെൻറ ശ്രമങ്ങൾക്ക് ഇത് സഹായമാകുമെന്നും ക്യാപ്റ്റൻ അൽ ഹാജിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.