കോവിഡ്​: ഖത്തറിൽ ഇന്ന്​ ഏഴ്​ മരണം, ആകെ മരണം 93

ദോഹ: ഖത്തറിൽ കോവിഡ്​ സ്​ഥിരീകരിച്ച്​ ചികിൽസയിലായിരുന്ന ഏഴ്​ പേർ കൂടി വെള്ളിയാഴ്​ച മരിച്ചു. ഇതോടെ ആകെ മരണം 93 ആയി. ഇതിൽ ഏഴ്​പേർ മലയാളികളാണ്​. ഇന്നലെ മാത്രം 1767 പേർ രോഗമുക്​തരായിട്ടുണ്ട്​. 65,409  പേരാണ്​ ആകെ രോഗമുക്​തി നേടിയിരിക്കുന്നത്​. 

1021 പേർക്കാണ്​ ഇന്നലെ ​പുതുതായി രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. ആകെ 313501 പേർക്ക്​പരിശോധന നടത്തിയ​േപ്പാൾ 85,462 പേർക്കാണ്​ ആകെ വൈറസ്​ ബാധ സ്​ഥിരീകരിച്ചിരിക്കുന്നത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. നിലവിലുള്ളത്​ 19,960 രോഗികളാണ്​.
 

കഴിഞ്ഞ 24 മണിക്കൂറിനിടെ 160 പേരാണ്​ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്​. ആകെ ആശുപത്രിയിൽ ഉള്ളത്​ 1157 പേരാണ്​. 221 പേർ തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിൽ കഴിയു​ന്നു. ഇതിൽ 16 പേർ 24 മണിക്കൂറിനുള്ളിൽ  പ്രവേശിപ്പിക്കപ്പെട്ടവരാണ്​. നിലവിലുള്ള രോഗികളിൽ ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക്​ കേന്ദ്രങ്ങളിൽ ചികിൽസയിലാണ്​.

ഇതുവരെ മരിച്ച മലയാളികൾ

1. അബ്​ദുൽ ജബ്ബാർ (65), മുസ്​ലിയാംവീട്ടിൽ, കേച്ചേരി, തൃശൂർ

2. രഹ്ന ഹാഷിം (53), ഇല്ലത്ത്​ സഫ മൻസിൽ, കൊയിലാണ്ടി, കോഴിക്കോട്

3. പി.കെ. സിദ്ദീഖ് (48), കാരായാപ്പു ചാങ്കിളിൻറവിട, കണ്ണാടിപ്പറമ്പ്, കണ്ണൂർ

4. സെയ്താലിക്കുട്ടി (69), കാഞ്ഞിക്കോത്ത്, പുതിയങ്ങാടി, തിരൂര്‍, മലപ്പുറം

5. മോഹനൻ (59), വടക്കൂട്ട്​ വേലായി, ചാവക്കാട്​, തൃശൂർ

6. എം.എസ്​. മുരളീധരൻ (52), വൈറ്റില ജനതാറോഡ്​, എറണാകുളം

7. മൊയ്​തു (70), എള്ളുപ്പറമ്പിൽ വലിയകത്ത്​, കോടത്തൂർ പെരുമ്പടപ്പ്​, മലപ്പുറം.

Tags:    
News Summary - covid qatar updates -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.