"ല​വ് ലൈ​ഫ്, നോ ​ഡ്ര​ഗ്സ്'; ഐ.സി.എഫ് ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന്റെ ലോഗോ പ്രകാശനം ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കുന്നു

"ല​വ് ലൈ​ഫ്, നോ ​ഡ്ര​ഗ്സ്': ഖത്തറിൽ ല​ഹ​രി​വി​രു​ദ്ധ ആ​ഗോ​ള പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം

ദോ​ഹ/ തി​രു​വ​ന​ന്ത​പു​ര​ം: കേ​ര​ള സ​ർ​ക്കാ​ർ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ന​ട​പ്പാ​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ -ദ ​നാ​ർ​ക്കോ ഹ​ണ്ട്' ദൗ​ത്യ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഐ.​സി.​എ​ഫ്. ഇ​ന്റ​ർ​നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ. തൂ​ഫാ​ൻ വാ​രി​യ​ർ കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ് ലി​യാ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഐ.​സി.​എ​ഫ് ല​ഹ​രി വി​രു​ദ്ധ ജ​ന​കീ​യ ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​കു​ന്ന​ത്. 'ല​വ് ലൈ​ഫ്, നോ ​ഡ്ര​ഗ്സ് -ജീ​വി​തം ത​ന്നെ​യാ​ണ് ല​ഹ​രി' എ​ന്ന പ്ര​മേ​യ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു.

ലഹരിക്കെതിരായ സ​ർ​ക്കാ​റി​ന്റെ പോ​രാ​ട്ട​ത്തി​ൽ വി​വ​ധ സം​ഘ​ട​ന​ക​ൾ അ​ണി​ചേ​രു​ന്ന​ത് പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​വാ​സി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ​വും ജാ​ഗ്ര​ത​യും ശ​ക്ത​മാ​ക്കാ​ൻ ഐ.​സി.​എ​ഫ് മു​ന്നോ​ട്ടു​വ​ന്ന​ത് കാ​മ്പ​യി​ന് വ​ലി​യ ഊ​ർ​ജം ന​ൽ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ലേ​ക്ക് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മെ​ത്തി​ക്കു​ക എ​ന്ന വി​പു​ല​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ഗോ​ള പ്ര​ചാ​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ​ർ​ക്കാ​റി​ന്റെ 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' പ​ദ്ധ​തി​യു​മാ​യി നേ​രി​ട്ട് കൈ​കോ​ർ​ത്താ​ണ് പ്ര​ചാ​ര​ണം ന​ട​ക്കു​ക. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സെ​മി​നാ​റു​ക​ൾ, വെ​ബി​നാ​റു​ക​ൾ, ഫാ​മി​ലി മീ​റ്റു​ക​ൾ, യൂ​ത്ത് ക്യാ​മ്പു​ക​ൾ, വാ​ക്ക​ത്തോ​ൺ, ഹ്യൂ​മ​ൻ ചെ​യി​ൻ, സി​ഗ്നേ​ച്ച​ർ കാ​മ്പ​യി​ൻ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. കൂ​ടാ​തെ, ല​ഹ​രി​വി​രു​ദ്ധ കു​ടും​ബ സം​രം​ഭ​ങ്ങ​ൾ, പേ​ര​ന്റി​ങ് എ​ഡ്യു​ക്കേ​ഷ​ൻ, കൗ​ൺ​സി​ലി​ങ്, പു​ന​ര​ധി​വാ​സ സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ പ്ലാ​നി​ങ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി​മാ​രാ​യ ശ​രീ​ഫ് കാ​ര​ശ്ശേ​രി, ഹ​മീ​ദ് ഈ​ശ്വ​ര​മം​ഗ​ലം, അ​ബ്ദു​ൽ ക​രീം ഹാ​ജി മേ​മു​ണ്ട, എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് സ​ഖാ​ഫി നേ​മം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - "ല​വ് ലൈ​ഫ്, നോ ​ഡ്ര​ഗ്സ്': ഖത്തറിൽ ല​ഹ​രി​വി​രു​ദ്ധ ആ​ഗോ​ള പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.