ഐ.​സി.​ബി.​എ​ഫ് ര​ക്ത പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന ക്യാ​മ്പിൽനിന്ന്

ഖത്തറിൽ ഐ.സി.ബി.എഫിന്റെ നേതൃത്വത്തിൽ പ്ലേറ്റ്‌ലെറ്റ് ദാാന ക്യാമ്പ് സംഘടിപ്പിച്ചു

ദോ​ഹ: ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബി​ന​വ​ല​ന്റ് ഫോ​റം, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഖ​ത്ത​ർ നാ​ഷ​ണ​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ ര​ക്ത പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ര​ക്ത പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. കാ​ൻ​സ​ർ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്കും അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​കു​ന്ന​വ​ർ​ക്കും, ര​ക്ത സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളും മൂ​ലം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും പ്ലേ​റ്റ്‌​ലെ​റ്റു​ക​ൾ അ​നി​വാ​ര്യ​മാ​ണ്. പ്ലേ​റ്റ്‌​ലെ​റ്റു​ക​ൾ​ക്ക് വ​ള​രെ കു​റ​ഞ്ഞ കാ​ലാ​വ​ധി​യു​ള്ള​തി​നാ​ൽ, ആ​വ​ശ്യ​മാ​യ അ​ള​വി​ൽ അ​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യ ദാ​താ​ക്ക​ളു​ടെ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണ്. ക്യാ​മ്പി​ൽ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 60ല​ധി​കം പ്ര​വാ​സി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന​ത്തി​നാ​യി മു​ന്നോ​ട്ടു​വ​ന്നു.

ച​ട​ങ്ങി​ൽ ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​ബി.​എ​ഫ് ര​ക്ത പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന ക്യാ​മ്പു​ക​ളെ കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സ​ന്ന​ദ്ധ ദാ​താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും, സ​മൂ​ഹ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഇ​ത്ത​രം ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി സ്വാ​ഗ​ത​വും ഹെ​ൽ​ത്ത് വി​ങ് ഇ​ൻ​ചാ​ർ​ജ് മി​നി സി​ബി ന​ന്ദി പ​റ​ഞ്ഞു. ഐ.​സി.​ബി.​എ​ഫ് അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ കെ. ​എ​സ്. പ്ര​സാ​ദ്, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​ണി ഭാ​ര​തി, എ​സ്. നീ​ലാം​ബ​രി, അ​മ​ർ വീ​ർ സി​ങ്, ഖാ​ജ നി​സാ​മു​ദ്ദീ​ൻ, ശ​ങ്ക​ർ ഗൗ​ഡ്, ഇ​ർ​ഫാ​ൻ അ​ൻ​സാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മൂ​ഹ​ത്തി​ന്റെ ആ​രോ​ഗ്യ​ക്ഷേ​മ​ത്തി​നും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി, ര​ക്ത പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന ക്യാ​മ്പു​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - ഖത്തറിൽ ഐ.സി.ബി.എഫിന്റെ നേതൃത്വത്തിൽ പ്ലേറ്റ്‌ലെറ്റ് ദാാന ക്യാമ്പ് സംഘടിപ്പിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.