'പുതുയുഗ കേരളം: പ്രവാസികൾക്കും പറയാനുണ്ട്' ജനകീയ പ്രവാസി അവകാശ രേഖ തയാറാക്കുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ
സദസ്സിൽ പങ്കെടുത്തവർ
ദോഹ: 'പുതുയുഗ കേരളം: പ്രവാസികൾക്കും പറയാനുണ്ട്' ജനകീയ പ്രവാസി അവകാശ രേഖ തയാറാക്കുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കൂട്ടായ്മകളുടെ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ വികസനവും സമാധാനാന്തരീക്ഷവും പ്രവാസികളുടെ വിയര്‍പ്പിന്റെ കൂടി ഫലമായി നിലനില്‍ക്കുന്നതാണെന്ന യാഥാര്‍ത്ഥ്യം രാഷ്ട്രീയ -ഭരണ നേതൃത്വം തിരിച്ചറിയണമെന്നും യാത്രാ പ്രശ്നം, പുനരധിവാസം പോലുള്ള അവരുടെ ജീവല്‍ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.എൻ. നൗഷാദ്, റിജിൻ പള്ളിയത്ത് (കുവാഖ്), ജംഷീർ ജബ്ബാർ (വേക്), റിയാസ് പാപ്പിനിശ്ശേരി (ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി), ജാസിർ (പാപ്പിനിശ്ശേരി പഞ്ചായത്ത് കൂട്ടായ്മ), റിഷാൽ, ഷഹബാസ് തങ്ങൾ (വളപട്ടണം കൂട്ടായ്മ), അൻവർ അലി, നഹീഫ് പറമ്പിൽ, റഷാദ് പള്ളിക്കണ്ടി (ഏഴര കൂട്ടായ്മ), ടി.സി. മഹറൂഫ്, റംഷിബിൽ (തറവാട് എടക്കാട്), കബീർ, ഷൗക്കത്ത് (മാട്ടൂൽ കൂട്ടം), ബാസിത്, റഹീം (മാഹി അസോസിയേഷൻ), മുനാസ് (ഉളിയിൽ കലഗ്രാമം), നിബ്രാസ് കാഞ്ഞിരോട്, മഷൂദ് മാളിയേക്കാൽ കക്കാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രവാസി വെൽഫെയർ കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.വി. നിസാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ആസാദ് സ്വാഗതവും ട്രഷറർ കെ.എം. അഫ്സൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.