സ​ഫാ​രി എ​സ്‌​ദാ​ൻ മാ​ൾ സ​ന്ദ​ർ​ശി​ക്കൂ.. 14 ദി​വ​സ​ത്തി​നു​ള്ളി​ൽ എം.​ജി -3 കാ​ർ സ്വ​ന്ത​മാ​ക്കാം

ദോ​ഹ: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വീ​ണ്ടും അ​പൂ​ർ​വ്വ സ​മ്മാ​ന പ​ദ്ധ​തി​യൊ​രു​ക്കി സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. വിപുലീകരിച്ച അ​ല്‍ ഗ​റാ​ഫ എ​സ്‌​ദാ​ന്‍ മാ​ള്‍ സ​ഫാ​രി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്‌ ഔ​ട്ട്‍ലെ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഒ​രു​വി​ധ പ​ർ​ച്ചേ​സും കൂ​ടാ​തെ, തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ഒ​രു എം.​ജി - 3, 2026 മോ​ഡ​ല്‍ കാ​ര്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്‌ വി​സി​റ്റ്‌ ആ​ന്റ് വി​ന്‍ മെ​ഗാ പ്ര​മോ​ഷ​നി​ലൂ​ടെ സ​ഫാ​രി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്‌. 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഭാഗ്യശാലിയെ നറുക്കെടുപ്പിലൂടെ ക​ണ്ടെ​ത്തു​ന്നു എ​ന്ന​താ​ണ്‌ ഈ ​പ്ര​മോ​ഷ​ന്റെ സവിശേഷത.

വി​പു​ലീ​ക​രി​ച്ച എ​സ്‌​ദാ​ന്‍ മാ​ൾ സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ഔ​ട്ട്‍ലെ​റ്റ് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് വി​സി​റ്റ്‌ ആ​ന്റ് വി​ന്‍ മെ​ഗാ പ്ര​മോ​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ​യും ജി.​സി.​സി​യി​ലെ ത​ന്നെ​യും റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​മോ​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജൂ​ലൈ 30 മു​ത​ൽ ആ​ഗ​സ്റ്റ് 12 വ​രെ എ​സ്‌​ദാ​ൻ മാ​ളി​ലെ സ​ഫാ​രി ഔ​ട്ട്‌​ലെ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും യാ​തൊ​രു​വി​ധ പ​ർ​ച്ചേ​സും കൂ​ടാ​തെ ബം​മ്പ​ർ സ​മ്മാ​നം സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. ആ​ഗ​സ്റ്റ് 13-ന് ​സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​സ്‌​ദാ​ൻ മാ​ളി​ൽ​വെ​ച്ച് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും.

2025 ഡി​സം​ബ​റി​ൽ ഔ​ട്ട്‌​ലെ​റ്റി​ന്റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ലും പ​ർ​ച്ചേ​സ് നി​ബ​ന്ധ​ന​ക​ളി​ല്ലാ​തെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സൗ​ജ​ന്യ കൂ​പ്പ​ണി​ലൂ​ടെ ര​ണ്ട് ടെ​സ്‌​ല കാ​റു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി സ​ഫാ​രി ച​രി​ത്രം കു​റി​ച്ചി​രു​ന്നു. ഈ ​വി​ജ​യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് വി​പു​ലീ​ക​രി​ച്ച സ​ഫാ​രി ഔ​ട്ട്‌​ലെ​റ്റ് ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​സി​റ്റ്‌ ആ​ന്റ് വി​ന്‍ മെ​ഗാ പ്ര​മോ​ഷ​ന് തു​ട​ക്കം കു​റി​ച്ച​ത്.

ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ൽ വൈ​വി​ധ്യ​ങ്ങ​ളോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കിയും ഷോ​പ്പി​ങ് കൂ​ടു​ത​ൽ അ​നാ​യാ​സ​വുമാ​ക്കിയുമാണ് എ​സ്‌​ദാ​ന്‍ മാ​ള്‍ സ​ഫാ​രി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റിന്റെ വി​പു​ലീ​ക​രി​ച്ച ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് സ്റ്റോ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കുന്നത്. റെ​ഡി​മെ​യ്ഡ് ഗാ​ർ​മെ​ന്റ്‌​സ്, ഫൂ​ട്‌​വെ​യ​ർ, സ്റ്റേ​ഷ​ന​റി, ടോ​യ്‌​സ് തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക്‌ ആ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെയും ഉ​ല്‍പ​ന്ന​ങ്ങൾ ഏ​റ്റ​വും ആ​ക​ര്‍ഷ​ക​മാ​യ വി​ല​ക്കു​റ​വി​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന ക​ല​ക്ഷ​നു​ക​ളോ​ടെ ഇവിടെ ല​ഭ്യ​മാ​കും. കൂ​ടാ​തെ, ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഈ ​ഔ​ട്ട്‌​ലെ​റ്റി​ൽ മാ​ത്ര​മാ​യി അ​തി​ശ​യി​പ്പി​ക്കു​ന്ന വി​ല​ക്കു​റ​വി​ല്‍ വ​ന്‍ ഓ​ഫ​റു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്ന്‌ സ​ഫാ​രി മാ​നേ​ജ​മെ​ന്റ്‌ അ​റി​യി​ച്ചു.

സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള സൗ​ജ​ന്യ പ്ര​മോ​ഷ​ന് പു​റ​മേ, സ​ഫാ​രി​യു​ടെ ഏ​ത് ഔ​ട്ട്‌​ലെ​റ്റി​ൽ നി​ന്നും 50 ഖ​ത്ത​ർ റി​യാ​ലി​ന് പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഇ-​റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 20 ബെ​സ്റ്റ്യൂ​ൺ കാ​റു​ക​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - സ​ഫാ​രി എ​സ്‌​ദാ​ൻ മാ​ൾ സ​ന്ദ​ർ​ശി​ക്കൂ.. 14 ദി​വ​സ​ത്തി​നു​ള്ളി​ൽ എം.​ജി -3 കാ​ർ സ്വ​ന്ത​മാ​ക്കാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.