മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ

വി​യോ​ഗ​ത്തി​ൽ യൂ​ത്ത് ഫോ​റം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച

അ​നു​സ്മ​ര​ണ സം​ഗ​മം

മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി അ​നു​സ്മ​ര​ണ സം​ഗ​മം

ദോ​ഹ: ഖ​ത്ത​ർ മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ ജീ​വി​തം, ദ​ർ​ശ​നം, ഖ​ത്ത​റി​ന്റെ വ​ള​ർ​ച്ച​ക്കും ലോ​ക മാ​ന​വി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ൽ​കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളും അ​നു​സ്മ​രി​ച്ച് ഖ​ത്ത​ർ യൂ​ത്ത് ഫോ​റം അ​നു​സ്മ​ര​ണ സം​ഗ​മം ന​ട​ത്തി.

ഖ​ത്ത​റി​നെ ആ​ധു​നി​ക​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​യ രാ​ഷ്ട്ര​മാ​ക്കി മാ​റ്റു​ന്ന​തി​ൽ ശൈ​ഖ് ഹ​മ​ദി​ന്റെ നി​ർ​ണാ​യ​ക പ​ങ്കും, അ​ദ്ദേ​ഹ​ത്തി​ന്റെ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നേ​തൃ​ത്വ​വും, മു​സ്ലിം സ​മു​ദാ​യ​ത്തി​നും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ​ക്കും ന​ൽ​കി​യ പി​ന്തു​ണ​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​നു​സ്മ​രി​ച്ചു.

പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച അ​ഷ്റ​ഫ് ഉ​ളി​യി​ൽ, ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നേ​തൃ​ത്വ​ത്തെ​ക്കു​റി​ച്ചും ഖ​ത്ത​റി​നെ ആ​ഗോ​ള ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ രാ​ഷ്ട്ര​മാ​ക്കി മാ​റ്റു​ന്ന​തി​ൽ വ​ഹി​ച്ച നി​ർ​ണാ​യ​ക പ​ങ്കി​നെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ ഭ​ര​ണ​കാ​ല​ത്ത് ഖ​ത്ത​ർ -ഇ​ന്ത്യ ബ​ന്ധം വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്തി​പ്പെ​ട്ടു​വെ​ന്നും സാ​മ്പ​ത്തി​ക, ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യ​തും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ അ​ബ്സ​ൽ അ​ബ്ദു​ട്ടി മു​ഹ​മ്മ​ദ്, റാ​ഫി​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​രും അ​നു​സ്ന​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് ഫോ​റം ഖ​ത്ത​ർ വൈ​സ് പ്ര​സി​ഡ​ന്റ് ബി​ൻ​ഷാ​ദ് പു​ന​ത്തി​ൽ സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്റ് എം.​ഐ. അ​സ് ലം ​തൗ​ഫീ​ഖ് സ​മാ​പ​ന​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു. 

Tags:    
News Summary - മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി അ​നു​സ്മ​ര​ണ സം​ഗ​മം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.