പര്‍പ്പിള്‍ സാറ്റര്ഡേക്ക് പിന്തുണയുമായി റോക്കാ പവര്‍ ജിം സംഘടിപ്പിച്ച ബോധവത്കരണ
പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമായി വിസിറ്റ് ഖത്തര്‍, വാണിജ്യ -വ്യവസായ മന്ത്രാലയം, കുടുംബ -സാമൂഹിക വികസന മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണയുമായി റോക്കാ പവര്‍ ജിം. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിൽ റോക്കാ പവര്‍ ജിം പങ്കാളികളായി.
പര്‍പ്പിള്‍ സാറ്റര്‍ഡേ ഒരു സാമൂഹിക പ്രചാരണം മാത്രമല്ല, മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന മുന്നേറ്റമാണെന്ന് ചടങ്ങിൽ സംസാരിച്ച മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു അഭിപ്രായപ്പെട്ടു.
'പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഓരോ സ്ഥാപനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തമാണ്. ആരോഗ്യം, ഫിറ്റ്നസ്, ക്ഷേമം എന്നിവ എല്ലാവര്ക്കും ഒരുപോലെ ലഭ്യമാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ടാണ് ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ഈ സംരംഭത്തോടൊപ്പം കൈകോര്‍ക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി റോക്കാ പവര്‍ ജിമ്മിലെ മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. പര്‍പ്പിള്‍ സാറ്റര്‍ഡേയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകളുമായി സ്ഥാപനത്തിനുള്ളില്‍ നടത്തിയ റാലിയിലൂടെ ഭിന്നശേഷിക്കാര്‍ക്കുള്ള ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. ചടങ്ങില്‍ ജനറല്‍ മാനേജര്‍ നിഖില്‍ നസീര്‍, സൂപ്പര്‍വൈസര്‍ സബ്രിന, മാനേജര്‍ ഫെര്‍ഹത് റെകിയ, ഹെഡ് കോച്ച് ലുഖ്മാന്, കോച്ചുമാരായ ലുഐ, അനീസ്, നമാര മാര്‍ട്ടിനാ, എമെലിന്‍ റോസ്ക്വിറ്റസ്, റിസപ്ഷനിസ്റ്റ് തക്വ, ഹനാ ബെന്സാഫി എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗഹൃദപരമായ ഫിറ്റ്നസ് അന്തരീക്ഷം ഒരുക്കുന്നതിനും അവരുടെ ആരോഗ്യം, ആത്മവിശ്വാസം, സാമൂഹിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി വരും ദിവസങ്ങളിലും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.