സ്റ്റു​ഡ​ൻ​സ് ഇ​ന്ത്യ ഖ​ത്ത​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് 

ഖത്തർ സ്റ്റു​ഡ​ൻ​സ് ഇ​ന്ത്യ സ​മ്മ​ർ ക്യാ​മ്പ്; വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ

ദോ​ഹ: പ്ര​വാ​സി മ​ല​യാ​ളി വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ സ്റ്റു​ഡ​ൻ​സ് ഇ​ന്ത്യ ഖ​ത്ത​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഷ​ഹാ​നി​യ​യി​ലെ ഫാ​മി​ലി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പ് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് സ​മാ​പി​ക്കും.

പ​ഠ​ന പ​രി​പാ​ടി​ക​ൾ, ക​ലാ മ​ത്സ​ര​ങ്ങ​ൾ, ഫു​ട്ബാ​ൾ, നീ​ന്ത​ൽ, ഫ​ൺ ഗെ​യിം​സ് തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 7 മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​വു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 55486995 എ​ന്ന വാ​ട്സ​പ്പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - ഖത്തർ സ്റ്റു​ഡ​ൻ​സ് ഇ​ന്ത്യ സ​മ്മ​ർ ക്യാ​മ്പ്; വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.