ക്യു.എൻ.സി.സിയിലെ കോവിഡ് വാക്സിനേഷൻ സെൻറർ
ദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറിൽ മരിച്ചു. 43, 70 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 335 ആയി. ഇന്നലെ 973 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 740 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 233 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. രാജ്യത്ത് മഹാമാരിയുടെ രണ്ടാംവരവിെൻറ പ്രധാന കാരണം ക്വാറൻറീൻചട്ടങ്ങൾ ലംഘിച്ചതാണെന്ന് നേരേത്തതന്നെ അധികൃതർ പറഞ്ഞിരുന്നു. 559 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ 20469 ആണ്. ഇന്നലെ 14493 പേരെയാണ് പരിശോധിച്ചത്. ആകെ 1808736 പേർക്ക് പരിശോധന നടത്തിയപ്പോൾ 190998 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 170194 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1713 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 240 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 473 പേരുമുണ്ട്. ഇതിൽ 43 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്. ഇതുവരെ 1104726 ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ നൽകിയത്. രാജ്യത്തെ പ്രായപൂർത്തിയായവരിൽ 29.8 ശതമാനം പേരും ഒരു ഡോസെങ്കിലും കോവിഡ് വാക്സിൻ സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ജനസംഖ്യയിലെ 16 വയസ്സിനും അതിന് മുകളിലുള്ളവരുമായ 29.8 ശതമാനം ആളുകളാണ് ഒരു ഡോസെങ്കിലും വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 168,925 ഡോസ് വാക്സിൻ നൽകിയതായും ദേശീയ കോവിഡ് വാക്സിനേഷൻ േപ്രാഗ്രാം ആരംഭിച്ചത് മുതൽ ഇതുവരെയായി 1104726 ഡോസ് വാക്സിൻ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 60 വയസ്സിന് മുകളിലുള്ളവരിൽ 79.8 ശതമാനം ആളുകളും 70 വയസ്സിന് മുകളിലുള്ളവരിൽ 78.3 ശതമാനം ആളുകളും ചുരുങ്ങിയത് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. അതേസമയം, 80 വയസ്സിന് മുകളിലുള്ളവരിൽ 77.2 ശതമാനം ആളുകളാണ് ഇതുവരെയായി ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.