കോ​ച്ച്​ ലൂ​യി​സ്​ ഫെ​ർ​ണാ​ണ്ടോ സു​വാ​ര​സ്​ 

കോച്ച് സുവാരസിന് മൂന്നാം ലോകകപ്പ്

ദോഹ: കോസ്റ്ററീകക്ക് തുടർച്ചയായ മൂന്നാ ലോകകപ്പ് പ്രവേശനത്തോടൊപ്പം കോച്ച് ലൂയിസ് ഫെർണാണ്ടോ സുവാരസിന് ദോഹയിൽ പിറന്നത് മറ്റൊരു നേട്ടം. മൂന്ന് വ്യത്യസ്ത ടീമുകളെ ലോകകപ്പിന് യോഗ്യരാക്കിയ ലോകഫുട്ബാളിലെ ആറാമത്തെ പരിശീലകൻ എന്ന നേട്ടത്തിനാണ് ഈ കൊളംബിയക്കാരൻ അർഹനായത്. 2006ൽ എക്വഡോർ ദേശീയ ടീമുമായാണ് സുവാരസ് ആദ്യമായി ലോകകപ്പിനെത്തുന്നത്. ജർമൻ ലോകകപ്പിൽ ടീം പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

2014ൽ ഹോണ്ടുറാസുമായാണ് അദ്ദേഹം വരുന്നത്. ടീം ആദ്യ റൗണ്ടിൽ തന്നെ മടങ്ങി. ശേഷം, ക്ലബു ടീമുകളുടെ പരിശീലകനായി തുടർന്ന ശേഷം, കഴിഞ്ഞ വർഷമാണ് കോസ്റ്ററീക ദേശീയ ടീമിന്‍റെ ഭാഗമാവുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ടീമിന് ലോകകപ്പിലേക്കുള്ള ബർത്തും സമ്മാനിച്ച് താരമായി. ന്യൂസിലൻഡിനെതിരെ ആസൂത്രണം ചെയ്ത തന്ത്രങ്ങൾ നടപ്പാക്കാൻ കഴിഞ്ഞുവെന്നായിരുന്നു മത്സരംശേഷം കോച്ചിന്‍റെ പ്രതികരണം. 'തുടക്കത്തിൽ തന്നെ ഗോളടിച്ച് മുന്നിെലത്തുകയായിരുന്നു ലക്ഷ്യം. 

അത് നടപ്പായി. ന്യൂസിലൻഡിന്‍റെ കരുത്ത് അറിയാമായിരുന്നു. അതുകൊണ്ട്, ഏരിയൽ ബാൾ ക്രോസുകളിൽ അവർ നടത്തുന്ന മുന്നേറ്റം തടയാൻ ചില സബ്സ്റ്റിറ്റ്യൂഷൻ മാറ്റങ്ങൾ വരുത്തിയത് പ്രതിരോധത്തിൽ ഗുണകരമായി' -കോച്ച് പറഞ്ഞു. ലോകകപ്പിൽ സ്പെയിൻ, ജർമനി, ജപ്പാൻ തുടങ്ങിയ കരുത്തരായ ടീമുകൾക്കെതിരെയാണ് മത്സരിക്കുന്നത്. ടീം ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. വരും മാസങ്ങൾ അതിനായി വിനിയോഗിക്കും. ഇപ്പോൾ, ഈ വിജയം ആഘോഷിക്കുകയാണ് ഞങ്ങളും രാജ്യവും' -കോച്ച് ഫെർണാണ്ടോ സുവാരസ് പറഞ്ഞു.  

Tags:    
News Summary - Coach Suarez's third World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.