ദോഹ: ഖത്തറിലെ ശൈത്യകാല ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ കുട്ടികളുടെ കാര്യത്തില്‍ അതീവ ശ്രദ്ധപാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. തീപിടിക്കാതിരിക്കാനുള്ള കരുതല്‍ വേണമെന്നും നാല് കിലോയുള്ള ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ സൂക്ഷിച്ചിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഫയര്‍ സിലിണ്ടറുകള്‍ ക്യാമ്പിന് പുറത്ത് സൂക്ഷിക്കണം. തീപിടിക്കാത്ത വസ്തുക്കള്‍ കൊണ്ട് ക്യാമ്പ് നിര്‍മിക്കാനും ശ്രദ്ധിക്കണം. വൈദ്യുതി കണക്ഷനുകള്‍ പ്ളാസ്റ്റിക് കവറില്‍ പൊതിയണം. അതിനൊപ്പം വൈദ്യുതി കണക്ഷനുകളില്‍ സുരക്ഷാ മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ഉറപ്പുവരുത്തുകയും വേണം. ഡ്രൈ പൗഡര്‍, ഫയര്‍ ബ്ളാങ്കറ്റ് എന്നിവ കൃത്യമായും കരുതണം.
മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മരുന്നുകള്‍ അടങ്ങിയ പ്രാഥമിക ശുശ്രൂഷ കിറ്റ് കുട്ടികളുടെ ശ്രദ്ധ എത്താത്ത സ്ഥലങ്ങളിലാകണം സൂക്ഷിക്കേണ്ടത്. കുട്ടികള്‍ കളിക്കുമ്പോള്‍ സുരക്ഷിതത്വം ഉള്ള സാഹചര്യമാണോയെന്നും ഉറപ്പുവരുത്തണം. സുരക്ഷാ മുന്‍കരുതലോടുകൂടി ശരിയായ തയ്യാറെടുപ്പുകളും ആസൂത്രണവും ക്യാമ്പിങ്ങില്‍ ഉണ്ടായിരിക്കുകയും വേണം. ശൈത്യകാല ക്യാമ്പുകള്‍ തമ്മിലുള്ള അകലം അഞ്ച് മീറ്ററില്‍ കുറയാന്‍ പാടില്ല. മറ്റ് ക്യാമ്പുകളില്‍ നിന്നും പ്രത്യേകമായാകണം അടുക്കള, ഗ്യാസ് സ്റ്റൗവ്, , ജനറേറ്റര്‍, പെട്രോളിയം എന്നിവയില്‍ നിന്നും വളരെ അകലെ വെക്കണം എന്നിങ്ങനെയുള്ള മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നവംബര്‍ ഒന്നിന് ആരംഭിച്ച ക്യാമ്പ് 2017 ഏപ്രില്‍ 15 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.