ഇ​ൻ​കാ​സ്​ മ​ല​പ്പു​റം ജി​ല്ല​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ര​ക്​​ത ദാ​ന ക്യാ​മ്പി​െൻറ സം​ഘാ​ട​ക​ർ

ഇ​ൻ​കാ​സ്​ മ​ല​പ്പു​റം ര​ക്​​ത​ദാ​ന ക്യാ​മ്പ്​

ദോ​ഹ: ഇ​ന്ദി​രാ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പ് ബ​ഹു​ജ​ന പ​ങ്കാ​ളി​ത്തം​കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യി. ഹ​മ​ദ് ആ​ശു​പ​ത്രി​യി​ലെ പു​തി​യ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെൻറി​റി​ലാ​യി​രു​ന്നു ക്യാ​മ്പ്. മ​ല​പ്പു​റം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വി.​എ​സ്‌. ജോ​യ് ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളും സം​ബ​ന്ധി​ച്ച ക്യാ​മ്പി​ൽ നി​ര​വ​ധി പേ​ർ ര​ക്തം ദാ​നം ചെ​യ്​​തു. ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ല നേ​താ​ക്ക​ളാ​യ ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, സി.​എ. സ​ലാം, അ​ഷ്റ​ഫ് ന​ന്നം​മു​ക്ക്, ബ​ഷീ​ർ കു​നി​യി​ൽ, അ​ഷ്റ​ഫ് വ​ക​യി​ൽ, വി​നോ​ദ് കീ​ഴാ​റ്റൂ​ർ, ഷി​ഹാ​ബ് ന​ര​ണി​പ്പു​ഴ, മു​സ്ത​ഫ, സ​ന്ദീ​പ്, നൗ​ഫ​ൽ കാ​ട്ടു​പ്പാ​റ, ജം​ശീ​ദ്, ഷം​സീ​ർ കാ​ളാ​ച്ചാ​ൽ, റി​യാ​സ് വാ​ഴ​ക്കാ​ട്, ആ​ഷി​ഖ് തി​രൂ​ർ ശ​റ​ഫു​ദ്ദീ​ൻ, സു​ബൈ​ർ, അ​മീ​ർ കോ​ട്ട​പ്പു​റ​ത്ത് ഇ​ർ​ഫാ​ൻ , നൗ​ഫ​ൽ ചെ​മ്മാ​ട് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം വ​ഹി​ച്ചു.

Tags:    
News Summary - Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.