ദോഹ: ഖത്തറിലെ പ്രമുഖ ഫാർമസി ശൃംഖലയായ വെൽകെയർ ഗ്രൂപ്പിെൻറ എട്ടാമത് രക്തദാന ക്യാമ്പ് ഫെബ്രുവരി 23ന്. കമ്പനിയുടെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്.
രാവിലെ 7.30 മുതൽ ഉച്ചക്ക് ഒരു മണിവരെ മ്യൂസിയം പാർക് സട്രീറ്റിലെ വെൽകെയർ ഗ്രൂപ് കോർപറേറ്റ് ഓഫിസിലാണ് ക്യാമ്പ്. ഗൂഗ്ൾ ഫോറം വഴിയോ, hr@wellcaregroup.com ഇ-മെയിൽ, അല്ലെങ്കിൽ 50067767 നമ്പറിലോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഖത്തറിലെ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള വെൽകെയർ ഗ്രൂപ്പിനു കീഴിൽ 90 ലേറെ ഫാർമസികൾ പ്രവർത്തിക്കുന്നുണ്ട്. നൂറിലേറെ ഹെൽത്ത്കെയർ ബ്രാൻഡുകളുടെ അംഗീകൃത വിതരണക്കാരുമാണ് വെൽകെയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.