പ്രതീകാത്മക ചിത്രം
ദോഹ: ഇൻകാസ്-ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് ചൊവ്വാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 6.30 വരെ ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്റർ, വെസ്റ്റ് എനർജി സെന്ററിലാണ് ക്യാമ്പ്. രക്തദാതാക്കൾക്ക് റിയാദ മെഡിക്കൽ സെന്റർ നൽകുന്ന ചികിത്സ ആനുകൂല്യ കാർഡ് ഉണ്ടായിരിക്കുന്നതാണ്.
ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വമെടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യം ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 70677650, 5522 0632 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.