ദോഹ: വ്യത്യസ്ത ആശയങ്ങളുമായി വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഖത്തറിലെ ബിസിനസു കാർ ഒന്നിക്കുന്നു. പരസ്പര സഹകരണവും ആശയ കൈമാറ്റവും പൂരകങ്ങളായ സേവനങ്ങളുമായി ബി2 ബി നെറ്റ് വർക്ക് ഒരുക്കിയാണ് പ്രമുഖ മലയാളി ബിസിനസുകാർ നേതൃത്വം നൽകുന്ന പ്ലാറ്റ്ഫോം തീർക്കുന്നത്. ബി2ബി നെറ്റ് വര്‍ക്ക് ഇതിനകം പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മേഖലകളില്‍ സംരംഭകരായിട്ടുള്ള ബിസിനസുകാരെ ഉള്‍പ്പെടുത്തി പരസ്പര സഹകരണത്തോടെ മുന്നേറുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ബിസിനസ് രംഗത്ത് ഖത്തറിലെ നിലവിലുള്ള സാഹചര്യം വിലയിരുത്തി വ്യക്തവും സുതാര്യവുമായ മാര്‍ഗത്തിലൂടെ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അംഗങ്ങള്‍ക്ക് അവസരം ഒരുക്കും. നയപരവും നിയമപരവുമായ വിഷയങ്ങളെക്കുറിച്ച് അംഗങ്ങള്‍ക്ക് ബോധവത്കരണം നൽകാനും ബിസിനസ് സംബന്ധിച്ച അനുഭവങ്ങൾ പങ്കുവെക്കാനും ബി2ബിയിൽ അവസരമുണ്ടാകും.പ്രതിവാര യോഗത്തില്‍ അംഗങ്ങള്‍ക്ക് തങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ പരിചയപ്പെടുത്താന്‍ അവസരം ലഭിക്കും. അതോടൊപ്പം അംഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കുംവേണ്ടി പരിശീലന ക്ലാസുകളും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഒരു ബിസിനസ് മേഖലയില്‍നിന്ന് ഒരാള്‍ എന്ന നിലയിലായിരിക്കും അംഗത്വം നല്‍കുക. ബി2ബി നെറ്റ്വര്‍ക്ക് പ്രസിഡൻറ് മുഹമ്മദ് കല്ലാട്ട്, ജനറല്‍ സെക്രട്ടറി ടെനി തമ്പി, ട്രഷറര്‍ സാജു കെ. ജോസ്, പബ്ലിക് റിലേഷന്‍സ് സിബി കെ. സെയ്ദു, മെംബര്‍ഷിപ് ചെയര്‍ റാസിഖ്, പ്രമോദ് വാര്യത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.