ദോഹ: മസ്റഫ് അൽ റയ്യാൻ, ബർവ ബാങ്ക്, ഇൻറർനാഷണൽ ബാങ്ക് ഓഫ് ഖത്തർ(ഐ ബി ക്യൂ) എന്നീ മൂന്ന് ബാങ്കുകളുടെ ലയനത്തിന് ഖത്തർ സെൻട്രൽ ബാങ്കി(ക്യൂ സി ബി)െൻറ പിന്തുണ. ബാങ്കുകളുടെ ലയനം ഈ വർഷം തന്നെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് അബ്ദുല്ല ബിൻ സഈദ് ആൽഥാനി പ്രതീക്ഷ പ്രകടിപ്പിച്ചു.
ലയനം സംബന്ധിച്ച് ധനകാര്യ ഉപദേഷ്ടാക്കളുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ബാങ്കുകളുടെ ഓഹരിയുടമകളുടെ പിന്തുണ പോലെയുള്ള ഘടകങ്ങൾ ലയനത്തിൽ പ്രധാനപ്പെട്ടതാണെന്നും ശൈഖ് അബ്ദുല്ല ആൽഥാനി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 2017െൻറ അവസാനത്തിൽ ലയിക്കാനായിരുന്നു ബാങ്കുകളുടെ പദ്ധതിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. ഖത്തർ സെൻട്രൽ ബാങ്ക്, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി, സാമ്പത്തിക വാണിജ്യ മന്ത്രാലയം, ബാങ്കുകളുടെ ഡയറക്ടർ ബോർഡ് എന്നിവയുടെ കൂട്ടായ അനുമതി ലഭിക്കുന്ന മുറക്കേ ബാങ്കുകളുടെ ലയനം സാധ്യമാകൂ.
ബാങ്കുകളുടെ ലയനം വിജയകരമാകുന്നതോടെ ഖത്തറിലെ ബാങ്കിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടമായിരിക്കുമെന്നും പുതിയ ബാങ്കിെൻറ ആസ്തി 180 ബില്യൻ റിയാൽ ആകുമെന്നും സെൻട്രൽ ബാങ്ക് ഗവർണർ ചൂണ്ടിക്കാട്ടി. പൊതുമേഖലാ ബാങ്ക് കഴിഞ്ഞാൽ ആസ്തിയുടെ കാര്യത്തിൽ മസ്റഫ് അൽ റയ്യാനാണ് മുന്നിൽ നിൽക്കുന്നത്. ഐ ബി ക്യൂവിെൻറ മുഖ്യ ഓഹരിയുടമ ഖത്തർ രാജകുടുംബാംഗമായ ശൈഖ് ഹമദ് ബിൻ ജാസിം ആൽഥാനിയാണ്. ബർവ ബാങ്കിൽ 52.85 ശതമാനവും സർക്കാർ ഓഹരിയാണുള്ളത്. മൂന്ന് ബാങ്കുകളുടെയും ലയനശേഷം പൂർണമായും ഇസ്ലാമിക് ബാങ്കിംഗ് സംവിധാനത്തിലായിരിക്കും പുതിയ ബാങ്ക് പ്രവർത്തിക്കുക. നിലവിൽ ബർവ, റയ്യാൻ എന്നിവ ഇസ്ലാമിക് ബാങ്കുകളാണ്.
ഖത്തർ ധനകാര്യ വിപണിയെയും ഖത്തരി റിയാലിനെയും തകർക്കാനുള്ള ഉപരോധരാജ്യങ്ങളുടെ ശ്രമങ്ങളിൽ പബ്ലിക് േപ്രാസിക്യൂട്ടറും ഖത്തർ സെൻട്രൽ ബാങ്കും അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണം അവസാനിക്കുന്ന മുറക്ക് പൂർണ വിവരങ്ങൾ പുറത്തുവിടുമെന്നും ഗവർണർ ശൈഖ് അബ്ദുല്ല ബിൻ സഈദ് ആൽഥാനി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.