ഗസ്സയിലെ മാധ്യമസ്​ഥാപനങ്ങൾ തകർക്കൽ, അൽജസീറ അപലപിച്ചു

ദോഹ: ഫലസ്​തീനിലെ ഗസ്സയിൽ പ്രവർത്തിക്കുന്ന അൽജസീറയുടേതടക്കമുള്ള മാധ്യമസ്​ഥാപനങ്ങളു​െട ഓഫിസുകൾ തകർത്ത ഇസ്രായേൽ നടപടിയിൽ ദോഹ ആസ്​ഥാനമായ അൽജസീറ ചാനൽ ശക്​തമായി അപലപിച്ചു. ലോകത്തെ സത്യമറിയിക്കുക എന്ന മാധ്യമപ്രവർത്തകരുടെ മഹത്തായ കർത്തവ്യത്തെ ഇല്ലാതാക്കാനുള്ള ഇസായേലിൻെറ ബോധപൂർവമായ ശ്രമങ്ങളാണ്​ ആക്രമത്തിന്​ പിന്നിൽ. അൽജസീറ, അസോസിയേറ്റഡ്​ പ്രസ്​ (എ.പി), മിഡിൽ ഈസ്​റ്റ്​ ഐ എന്നീ മാധ്യമസ്​ഥാപനങ്ങളുടെ ഓഫിസുകൾ ​പ്രവർത്തിക്കുന്ന ഗസ്സയിലെ അൽ ജല കെട്ടിടമാണ് ശനിയാഴ്​ച ഇസ്രായേൽ തകർത്തത്​. നിരവധി താമസക്കാരും ഇൗ കെട്ടിടത്തിലുണ്ട്​.

ബോംബ്​ വർഷിക്കുന്നതിന്​ ഒരു മണിക്കൂർ മുമ്പ്​ മാത്രമാണ്​ കെട്ടിടം ഒഴിയണമെന്ന അറിയിപ്പ്​ ഇസ്രായേൽ പട്ടാളം ഫോണിലൂടെ നൽകുന്നത്​. മാധ്യമങ്ങളു​െട ഓഫിസുകൾ തകർത്തതിനെതിരെ സാധ്യമാകുന്ന എല്ലാ നിയമനടപടികളും സ്വീകരിക്കും. ഉത്തരവാദിത്തത്തിൽ നിന്ന്​ ഇസ്രായേലിന്​ ഒഴിയാനാവില്ല. മാധ്യമങ്ങളുടെ വായ അടപ്പിക്കുന്ന മാധ്യമപ്രവർത്തകരെ ലക്ഷ്യംവെക്കുന്ന ആക്രമങ്ങൾ​െക്കതിരെ അന്താരാഷ്​ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഇടപെടണമെന്നും അൽജസീറ ആഹ്വാനം ചെയ്​തു.

Tags:    
News Summary - Al Jazeera condemns the destruction of media outlets in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.