ദോഹ: ഖത്തർ ദേശീയ ടീം താരം അക്രം അഫീഫ് ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബാൾ താരം. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻസ് (എ.എഫ്.സി) പുരസ്കാരം മൂന്നാം തവണയാണ് ഒരു ഖത്തർ താരം നേടുന്നത്. ഹോങ്കോങ്ങിൽ നടന്ന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം. യു.എ.ഇയെ തകർത്ത് ഗൾഫ് കപ്പ് സെമിയിൽ ഖത്തർ പ്രവേശിച്ചപ്പോൾ രണ്ടു ഗോളുകള്‍ പിറന്നത് അക്രം അഫീഫിെൻറ ബൂട്ടിൽ നിന്നായിരുന്നു. 24ാമത് അറേബ്യൻ ഗൾഫ് കപ്പിൽ കളിക്കുന്നതിനാൽ അഫീഫിനുവേണ്ടി അൽസദ്ദ് കോച്ച് സാവി ഫെർണാണ്ടസാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഖത്തറിൽ ജനിച്ച അക്രം അഫീഫ് ദോഹ ആസ്പെയർ അക്കാദമിയിലൂെടയാണ് വളർന്നത്. ലാ ലിഗയുടെ ചരിത്രത്തിലാദ്യമായി കളത്തിലിറങ്ങിയ ഖത്തരി താരം കൂടിയാണ് അഫീഫ്. അൽസദ്ദിെൻറ തന്നെ അബ്ദുൽ കരീം ഹസനാണ് കഴിഞ്ഞ തവണ മികച്ച ഏഷ്യൻ താരമായി തിരഞ്ഞെടുക്കെപ്പട്ടത്. 2006ൽ ഖത്തറിന് ഏഷ്യൻ കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് 22കാരനായ അക്രം അഫീഫ്.
ഖത്തർ അൽസദ്ദ് ക്ലബിെൻറ താരമാണിപ്പോൾ. ഈ സീസണിൽ അൽസദ്ദിനെ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ എത്തിക്കുന്നതിലും താരം പ്രധാന പങ്കുവഹിച്ചു.ഇത്തവണത്തെ മികച്ച ഏഷ്യൻ വനിത ഫുട്ബാൾ താരം ജപ്പാൻ ക്യാപ്റ്റൻ സാകി കുമഗായി ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.