അബ്ദുൽ ലത്തീഫ് മദനിക്ക് ഇസ്ലാഹി സെന്റർ നൽകിയ യാത്രയയപ്പിൽനിന്ന്
ദോഹ: ദീർഘകാലം ഖത്തറിൽ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സജീവ സാന്നിധ്യമായും ക്ലാസുകളെടുത്തും മദ്റസ അധ്യാപകനായും നിറഞ്ഞുനിന്ന അബ്ദുൽ ലത്തീഫ് മദനി എന്ന പുല്ലൂക്കര ഉസ്താദിന് ഇസ്ലാഹി സെന്റർ നേതാക്കന്മാരും പ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. ഉസ്താദിന്റെ നിസ്വാർഥമായ സേവനങ്ങളെക്കുറിച്ച് ക്യു.ഐ.ഐ.സി ജനറൽ സെക്രട്ടറി പി.കെ. ഷമീർ സംസാരിച്ചു.
നിമിഷനേരംകൊണ്ട് സന്ദർഭോചിതമായി കവിതകളും ഇസ്ലാമിക ഗാനങ്ങളും രചിക്കുകയും സദസ്സിൽ പാടുകയും ചെയ്യുന്ന കഴിവിനെക്കുറിച്ച് സെക്രട്ടറി നജീബ് അബൂബക്കർ ഓർമകൾ പങ്കുവെച്ചു. യോഗത്തിൽ ഇസ്ലാഹി സെന്റർ സെക്രട്ടറിമാരായ ഡോ. ഹഷിയത്തുല്ലാഹ്, ഖല്ലാദ് ഇസ്മാഈൽ അഡ്വൈസറി ബോർഡ് അംഗവും ഖലം അക്കാദമി ഹിലാൽ പ്രിൻസിപ്പലുമായ ഹാഫിദ് അസ്ലം, സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവരും പങ്കെടുത്തു. അബ്ദുൽ ലത്തീഫ് മദനി ദീർഘകാലം ദോഹ കോടതിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഖലം അക്കാദമി ഹിലാൽ മദ്റസയിൽ അധ്യാപകനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.