ദോഹ: വികലമായ നയങ്ങളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ധീരനായി നടിക്കുമ്പോഴും ഭയചകിതനാണെന്ന് ആം ആദ്മി എം.എല്‍.എമായാരായ സോമനാഥ് ഭാരതിയും ജര്‍ണയില്‍ സിംഗും ദോഹയില്‍ പറഞ്ഞു.
വണ്‍ ഇന്ത്യ അസോസിയേഷന്‍്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലത്തെിയ ഇരുവരും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കള്ളപ്പണക്കാരെ നിയന്ത്രിക്കാനെന്ന പേരില്‍ നടപ്പിലാക്കിയ നോട്ട് നിരോധനം കാരണം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കുകയാണ് മോദി ഭരണകൂടം ചെയ്തതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു.
ലണ്ടനിലിരിക്കുന്ന കള്ളപ്പണക്കാരനെ ഇതൊട്ടും ബാധിച്ചിട്ടില്ല.
2013 ല്‍ ബിജെപി വാഗ്ദാനം ചെയ്തത്് സ്വിസ് ബാങ്ക് അക്കൗണ്ടുള്ള കള്ളപ്പണക്കാരുടെ പേരു വിവരം പുറത്തുവിടുമെന്നാണ് വര്‍ഷം മൂന്ന് കഴിയുമ്പോഴും ഒരാളുടെ പേരുപോലും പുറത്തുവന്നിട്ടില്ളെന്നും ആം ആദ്മി നേതാക്കള്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.