ഇസ്​മായിൽ

കൊയിലാണ്ടി നന്തി സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: കൊയിലാണ്ടി നന്തി 20ാം മൈൽ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. പുതുക്കുടി വയൽ ഇസ്​മായിലാണ് (62)​ ​തിങ്കളാഴ്​ച ദോഹയിൽ മരിച്ചത്​. 40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ​സ്വകാര്യ സ്​ഥാപനത്തിൽ സ്​റ്റോർകീപ്പറായി ജോലി ചെയ്യുകയായിരുന്നു.

പരേതരായ മമ്മദ്​, കുഞ്ഞായിഷ ദമ്പതികളുടെ മകനാണ്​. ഭാര്യ: ഖൈറുന്നീസ. മക്കൾ: അജ്​മൽ, ഹസ്​ലി. സഹോദരങ്ങൾ: ഷുക്കൂർ, ബഷീർ, റഫീഖ്​, ആഷിഖ്​, അഷ്​റഫ്​. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്​ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന്​ ഖത്തർ കെ.എം.സി.സി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റി അറിയിച്ചു. 

Tags:    
News Summary - A native of Koilandi Nandi died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.