ദോഹ: ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സണും ഐക്യരാഷ്ട്ര സഭ സസ്റ്റേനബിൾ ഡവലപ്മെൻറ് ഗോൾസ് ഉപദേശക സമിതി അംഗവുമായ ശൈഖ മൗസ ബിൻത് നാസറിെൻറ സുഡാൻ സന്ദർശനത്തെ പ്രകീർത്തിച്ചും പ്രശംസിച്ചുമാണ് കഴിഞ്ഞ ദിവസത്തെ പ്രാദേശിക പത്രങ്ങൾ പുറത്തിറങ്ങിയത്. സുഡാൻ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവരെ പിന്തുണക്കുന്നതിനുമായി സിലാടെക് ഫൗണ്ടേഷൻ നിരവധി സുഡാനീസ് സന്നദ്ധ സംഘടനകളുമായി ശൈഖ മൗസയുടെ സന്ദർശനത്തോടെ ധാരണ പത്രങ്ങളിലും കരാറുകളിലും ഒപ്പുവെച്ചിരുന്നു. പ്രദേശികമായി പ്രവർത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനകളിലെ മുൻനിരയിൽ പെട്ട സിലാടെക് ഇൻസ്റ്റിറ്റ്യൂറ്റ് വിജയത്തിെൻറ പാതയിലാണെന്ന് ഖത്തർ പ്രാദേശിക പത്രങ്ങൾ വ്യക്തമാക്കി. സുഡാനിലെ സിലാടെകിെൻറ ഇടപെടൽ എന്ന തലക്കെട്ടുമായാണ് അൽ റായ ദിനപത്രമിറങ്ങിയത്. ശൈഖയുടെ സുഡാൻ സന്ദർശനത്തിെൻറ പ്രാധാന്യത്തെ സംബന്ധിച്ച് വ്യക്തമാക്കിയ എഡിറ്റോറിയൽ, സിലാടെകിെൻറയും എജ്യൂക്കേഷൻ എബൗ ആളിെൻറയും ശൈഖയുടെ സ്ഥാപനങ്ങളുടെയും പിന്തുണയോടെ നടപ്പാക്കിയ പദ്ധതികളെ പ്രത്യേകം പരാമർശിക്കുകയും ചെയ്തു.
ഖത്തർ^ സൂഡാൻ തമ്മിലുള്ള നയതന്ത്രബന്ധത്തിെൻറ ദൃഢതയെയും ഈഷ്മളതയെയും സംബന്ധിച്ചാണ് അൽ വത്വൻ ദിനപത്രമെഴുതിയത്. സുഡാൻ ജനങ്ങളിൽ ഇതിെൻറ പ്രതിഫലനം വ്യക്മാണെന്നും സുഡാനിലെ യുവാക്കളാണ് ശൈഖയുടെ പ്രധാന കേന്ദ്രബിന്ദുവെന്നും സുഡാനിലെയും അറബ് ലോകത്തിലെയും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ മികച്ച വിദ്യാഭ്യാസത്തിെൻറയും തൊഴിലിെൻറയും അഭാവമാണെന്നും അൽ വത്വൻ വ്യക്തമാക്കുന്നു. സുഡാനികളെ സംബന്ധിച്ച് ശൈഖ മൗസയുടെ സന്ദർശനം സന്തോഷകരമാണെന്നും നിരവധി കരാറുകളിൽ ഒപ്പു വെക്കുന്നതിന് സന്ദർശനം കാരണമായെന്നും പത്രം പറയുന്നു. ശൈഖയുടെ സന്ദർശനത്തെ സംബന്ധിച്ചാണ് അൽ ശർഖ് ദിനപത്രവും എഡിറ്റോറിയലിൽ വ്യക്തമാക്കിയത്. സന്ദർശനം ഭാവിയിൽ സുഡാൻ യുവജനങ്ങൾക്കിടയിൽ വലിയ മാറ്റങ്ങൾക്ക് ഇടയാകുമെന്നും 2021ഓടെ മില്യൻ സുഡാനി യുവാക്കൾക്ക് മികച്ച ജോലിയെന്ന പദ്ധതി യാഥാർഥ്യമാക്കുന്നതിന് നിരവധി സുഡാൻ സന്നദ്ധ സംഘടനകളുമായാണ് ശൈഖ മൗസയുടെ സാന്നിദ്ധ്യത്തിൽ കരാറുകളിൽ ഒപ്പുവെച്ചതെന്നും അൽ ശർഖ് പറയുന്നു.
സുഡാനിലെ സിറിയൻ അഭയാർഥികളെ കൂടി ഉൾക്കൊള്ളിച്ചുള്ളതാണ് കരാറുകളെന്നും സിറിയൻ അഭയാർഥികളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി നാഷണൽ കമ്മീഷൻ ഫോർ റെഫ്യൂജീസുമായാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. അറബ് ലോകത്തിെൻറ മികച്ച ഭാവിക്ക് ശൈഖ മൗസയുടെ കീഴിലുള്ള നിരവധി സംരംഭങ്ങൾക്ക് സാധിക്കുമെന്നും വലിയ തോതിൽ സാമൂഹ്യ വികസനത്തിന് ഇത് കാരണമാകുമെന്നും ദിനപത്രം തങ്ങളുടെ എഡിറ്റോറിയലിൽ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.